തൃശ്ശൂർ: ചേംബർ ഓഫ് കൊമേഴ്‌സ് വനിതാവിഭാഗം ക്രിസ്‌മസ്-പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ജിംഗിൾ ബെൽസ് എക്സിബിഷൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനംചെയ്തു. കൊക്കാല കാസിനോ ഹോട്ടൽ സെനറ്റ് ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ വസ്ത്രം, സൗന്ദര്യവർധകവസ്തുക്കൾ, ഭക്ഷണം, സ്വർണാഭരണങ്ങൾ, ഗൃഹാലങ്കാരവസ്തുക്കൾ തുടങ്ങിയവയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

To advertise here,

ചടങ്ങിൽ വനിതാവിഭാഗം പ്രസിഡന്റ് ശോഭാ ജോസ് അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായ ശരത്ത്, അമ്മ ഗീത എന്നിവർ മുഖ്യാതിഥികളായി. ചേംബർ സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, കെ.എം. പരമേശ്വരൻ, പി. സുജിത്ത്, സജീവ് മഞ്ഞില, സന്ധ്യാ സുബിൻ, സബീന മുസ്തഫ എന്നിവർ പ്രസംഗിച്ചു.