പുറ്റുമാനൂർ: അമിതമായ മൊബൈൽ ഫോൺ ഉപയോഗംമൂലം കുട്ടികളിലുണ്ടാക്കുന്ന അനിയന്ത്രിത മാനസിക മാറ്റങ്ങൾക്കെതിരേ ജാഗ്രത പാലിക്കുക എന്ന സന്ദേശവുമായി ടീച്ചേഴ്‌സ് ക്ലബ് കളിപ്പാട്ടക്കൂട്ടം പദ്ധതിയുമായി വരുന്നു. ബി.പി.സി.എൽ. കൊച്ചി റിഫൈനറി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ തയ്യാറാക്കിയ കളിപ്പാട്ടക്കൂട്ടം പദ്ധതി പുറ്റുമാനൂർ ഗവ. യു.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് എൽ.എസ്. അജിത്ത് സെൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി എസ്. ജഗദീഷ്‌കുമാർ മൊഡ്യൂളുകൾ പ്രകാശനം ചെയ്തു.

To advertise here,

ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരിയുടെ അക്കാദമിക് കോഡിനേറ്റർ കെ.എം. നൗഫൽ, ഹെഡ്മിസ്ട്രസ് ഷൈജി മാർക്കോസ്, എം.പി. സന്ധ്യ എന്നിവർ സംസാരിച്ചു.