ഒല്ലൂർ: കുട്ടനെല്ലൂരിൽ അനധികൃതമായി ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും കൈവശംവെച്ചതിന് ഒരാളെ പോലീസ് പിടികൂടി. അഞ്ചേരി മങ്കുഴി വീട്ടിൽ സജീവൻ (56) ആണ് പോലീസ് പിടിയിലായത്. സജീവന്റെ വാടകവീട്ടിൽനിന്നാണ് 141 ജലാറ്റിൻ സ്റ്റിക്കുകളും 300 ഡിറ്റനേറ്ററുകളും പിടികൂടിയത്. ഇൻസ്പെക്ടർ അനുദാസിന്റെ നേതൃത്വത്തിൽ ഒല്ലൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ജെഫിൻ രാജു, ബിനു ഡേവിസ്, എ.എസ്.ഐ. ഡെൻസൺ, സീനിയർ സി.പി.ഒ.മാരായ അനീഷ്, നിധിൻ മാധവൻ, റാഫി, സി.പി.ഒ.മാരായ സുനീഷ്, അനു, റഹിയാനത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

To advertise here,