ആലത്തിയൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ ഇരട്ടവിജയംനേടി കോട്ടയ്ക്കൽ ഗവ. യു.പി. സ്‌കൂൾ വിദ്യാർഥിയായ സിദിൻ വി. ജീവൻ. പെൻസിൽ ഡ്രോയിങ്, ജലച്ചായം എന്നീ മത്സരയിനങ്ങളിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. സബ്ജില്ലാതല ഐ.ടി. മേളയിൽ ഡിജിറ്റൽ പെയിന്റിങ്ങിൽ ഒന്നാംസ്ഥാനം നേടിയിരുന്നു.
തുടർച്ചയായി മൂന്നാംതവണയാണ് സിദിൻ നേട്ടം കൈവരിക്കുന്നത്. വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചു നടത്തിയ ജില്ലാ ചിത്രരചനാമത്സരത്തിൽ പെൻസിൽ ഡ്രോയിങ്ങിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കൈത്തറി വസ്ത്ര ഡയറക്ടറേറ്റും മലപ്പുറം ജില്ലാ വ്യവസായകേന്ദ്രവും സംയുക്തമായി നടത്തിയ ചിത്രരചനാമത്സരത്തിൽ വിജയംനേടി സംസ്ഥാനതല മത്സരത്തിനു തയ്യാറെടുക്കുകയാണിപ്പോൾ. ചെറിയമുണ്ടം ഹൈസ്‌കൂൾ അധ്യാപകനായ സജീവന്റെയും വിനീതയുടെയും മകനാണ്.
Content Highlights: Kottakkal student Sidin V Jeevan achieved a double win in pencil drawing and watercolour competitions at the district kalolsavam.
Published: 29 Nov 2026, 11:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented