പീച്ചി: മലങ്കര കാത്തലിക് അസോസിയേഷൻ അല്‌മായസമ്മേളനം വിലങ്ങന്നൂർ ദർശന കൺവെൻഷൻ സെൻററിൽ മൂവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.ടി. ജേക്കബ് അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ടോം കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

To advertise here,

ഭവനനിർമാണഫണ്ട് വിതരണം, ഡയാലിസിസ് ഫണ്ട് വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. സമഗ്രസംഭാവനയ്ക്ക് എം.സി.എ. സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു, ഫിലിപ്പ് കടവിൽ, വി.സി. ജോർജുകുട്ടി, ചാക്കോ ടി. വർഗീസ് എന്നിവരെ ആദരിച്ചു. എം.സി.എ. ഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ. ജോർജ് മാങ്കുളം, സി.ബി.സി.ഐ. അല്‌മായ കമ്മിഷൻ സെക്രട്ടറി എബ്രഹാം പറ്റ്യയാനി, മൂവാറ്റുപുഴ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ടോമിന, മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര, കെ.സി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 28-ന് പ്രതിനിധിസമ്മേളനം, സംരംഭകസമ്മേളനം എന്നിവയുണ്ടായി.