വടക്കേക്കാട് : ‘‘ഞങ്ങൾ കൊച്ചന്നൂർസ്കൂളിലെ വിദ്യാർഥികളാണ്. ഞങ്ങളുടെ ഗ്രൗണ്ടിന്റെ അവസ്ഥയാണ് കാണിക്കുന്നത്. മൂന്നു കൊല്ലമായി കാടുപിടിച്ചുകിടക്കുകയാണ്. കഴിഞ്ഞ കൊല്ലം ടീച്ചർക്ക് നിവേദനം കൊടുത്തിരുന്നു. ആറു മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ ഗ്രൗണ്ടിൽ കല്ലും മെറ്റലും ടാറും ചെളിയുമാണ്. ടീച്ചറോടും അധികാരികളോടും എല്ലാവരോടും പറഞ്ഞു, ഈ വരുന്ന 17-ന് സബ്ജില്ലാമേള തുടങ്ങുകയാണ്, ഞങ്ങൾ എവിടെപ്പോയി ക്യാമ്പ് നടത്തും.’’
പരാതി പറഞ്ഞ് മടുത്ത കൊച്ചന്നൂർ സ്കൂളിലെ വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസ് ഇങ്ങിനെയാണ് തുടങ്ങുന്നത്. പ്ലസ്ടു വിദ്യാർഥികളായ മുഹമ്മദ് മുബഷീർ, ഷാഹിക് ഷരീഫ്, അഭയ്‌ദേവ്, മുഹമ്മദ് നിസാം, എ.എസ്. ഷീസ്, മുഹമ്മദ് റിഷാൽ, മുഹമ്മദ് അദിനാൻ എന്നിവർ ചേർന്നാണ് റീൽസുകൾ എടുത്തത്. ഇവരുടെ കൂടായ്മയായ ‘ധോൽഖരക്കാർ’ എന്ന ഇൻസ്റ്റഗ്രാംപേജിലൂടെയാണ് വീഡിയോകൾ പോസ്റ്റ് ചെയ്തത്.
റീൽസ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ഗ്രൗണ്ട് താത്‌കാലികമായി വൃത്തിയാക്കി. ഇപ്പോൾ സബ്ജില്ല കായികമേളക്കുള്ള ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, ഗ്രൗണ്ട് പൂർണമായും കായികസൗഹൃദമാക്കാൻ ഇനിയും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മണ്ണിട്ട് ഗ്രൗണ്ട് ഉയർത്തുന്നതിനൊപ്പം ചുറ്റും നെറ്റ് സ്ഥാപിക്കുകയും ഫുട്ബോൾപോസ്റ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും വേണമെന്നാണ് ആവശ്യം. 2023–24 പദ്ധതിപ്രകാരം 31 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിൽ ഉൾപ്പെടെ നിർമിച്ച് ഗ്രൗണ്ട് നവീകരിച്ചത്.
Published: 13 Sept 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented