നീലേശ്വരം : പ്രവർത്തനം തുടങ്ങിയതുമുതൽ പാലായി റോഡിലെ വാടകക്കെട്ടിടത്തിൽ ഞെരുങ്ങിക്കഴിയുന്ന ഗവ. ആയുർവേദ ആശുപത്രിക്ക് ഒടുവിൽ െകട്ടിടമൊരുങ്ങുന്നു.
കെട്ടിടത്തിന്റെ പ്രധാന കോൺക്രീറ്റിങ് ജോലികൾ ഏതാണ്ട് പൂർത്തിയായി. ചികിത്സ തേടിയെത്തുന്നവർക്ക് മികച്ച സേവനം നൽകാൻ കെട്ടിടമൊരുങ്ങുന്നതോടെ സാധിക്കും. ഇവിടെ കിടത്തിച്ചികിത്സ ഉൾപ്പെടെ സാധ്യമാകുന്ന അനുബന്ധ വികസന സാധ്യതകൾക്കും കെട്ടിടം വഴിയൊരുക്കു മെന്നാണ് പ്രതീക്ഷ. എം.രാജഗോപാലൻ എം.എൽ.എ.യായിരിക്കെ എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയാണ് കെട്ടിടനിർമാണത്തിനായി അനുവദിച്ചത്. നഗരസഭാധ്യക്ഷൻ പി.പി.മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ എം.രാജഗോപാലൻ തന്നെയാണ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചത്.
ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ 2022 ജൂലായിലാണ് റവന്യൂ വകുപ്പ് 25 സെന്റ് സ്ഥലം അനുവദിച്ചത്. പേരോൽ വില്ലേജിലെ പാലായിയിൽ സർക്കാർ ഭൂമി ഭാരതീയ ചികിത്സാവകുപ്പിനാണ് കൈമാറിയത്. നഗരസഭ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം കെട്ടിടനിർമാണ പുരോഗതി വിലയിരുത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.വി.സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, എം.വി.രാജീവൻ, ശശിധരൻ മൂന്നാംകുറ്റി, സി.ഗംഗാധരൻ, പി.മുഹമ്മദ്, സുരേഷ് പുതിയേടത്ത്, സതീശൻ, ഡോ. പി.നന്ദകുമാർ എന്നിവർ സംസാരിച്ചു.
Published: 15 Nov 2026, 02:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented