പെരിയ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരിയ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ മുൻപ്രധാന പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി അനുസ്‌മരണ യോഗം
രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠൻ എം.എൽ.എ നെഹ്രു അനുസ്‌മരണ പ്രഭാഷണം നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജൻ അരിക്കര അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി ധന്യസുരഷ്, യുത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ, പ്രമോദ് പെരിയ, അഗസ്റ്റിൽ കണിയാകത്ത്, ശശി തന്നിത്തോട്, തങ്കമണി, കൊട്ടൻ കായക്കുളം, ഷിജു പാറെ കാട്ടിൽ, രാമകൃഷ്ണൻ നടുവിൽ വീട് എന്നിവർ സംസാരിച്ചു
നീലേശ്വരം : മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികദിനത്തിൽ നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നെഹ്റു അനുസ്മരണ സമ്മേളനം നടത്തി.
ഗാന്ധിപഥങ്ങളിൽ നീലേശ്വരം എന്ന ഒരുവർഷം നീളുന്ന പരിപാടിയുടെ ഭാഗമായാണിത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി എം. അസിനാർ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.വി. സുധാകരൻ, മാമുനി വിജയൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വി. കൃഷ്ണൻ, കെ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Published: 15 Nov 2026, 02:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented