തെരുവുനായകൾ, വഴിയോരക്കച്ചവടം, പുല്ല്...
ചേർപ്പ് : വാഹനത്തിരക്കിനു പുറമേ തെരുവുനായകൾ, അനധികൃത വഴിയോരക്കച്ചവടം, പുല്ല് എന്നിവയെക്കൂടി അതിജീവിക്കേണ്ട ഗതികേടിലാണ് ചേർപ്പ് ഗവ.സ്കൂളിനു മുന്നിൽ യാത്രചെയ്യുന്ന വിദ്യാർഥികളും യാത്രക്കാരും.
അമ്മാടം, ഒല്ലൂർ, ചേർപ്പ്, പെരുമ്പിള്ളിശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന ചേർപ്പ് ഗവ.സ്കൂൾ റോഡിലും പ്രധാന റോഡിലും തെരുവുനായ്കൂട്ടം അലഞ്ഞുനടക്കുകയാണ്. സമീപത്തെ വീടുകളിലുള്ള വളർത്തുമൃഗങ്ങളെ ആക്രമിച്ച ഇവ ഇടയ്ക്ക് വിദ്യാർഥികൾക്കുനേരേ പാഞ്ഞടുക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു.
സ്കൂളിനു മുന്നിൽ തൃശ്ശൂർ-തൃപ്രയാർ റോഡിനോടു ചേർന്നുള്ള ഭക്ഷണശാലയിൽനിന്നുള്ള അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതാണ് ഈ ഭാഗത്ത് നായകൾ തമ്പടിക്കാൻ കാരണം. പ്രധാന റോഡ് കൈയേറിയും തെരുവുകച്ചവടം തുടരുമ്പോഴും ചേർപ്പ് പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്നത് കാലങ്ങളായുള്ള ആക്ഷേപമാണ്. റോഡ് കൈയേറി പുല്ല് വളർന്നുനിൽക്കുന്നതുമൂലം ഇഴജന്തുക്കളുടെയും മറ്റും ഭീഷണിയിലാണ് യാത്രക്കാർ.
ഈയിടെ ചേർപ്പ് സെന്ററിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. സ്കൂളിനു സമീപത്തെ തെരുവുകച്ചവടംമൂലം ഗതാഗതതടസ്സവും നേരിടുന്നു.
Published: 06 Nov 2026, 02:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented