കുലശേഖരം : തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിനു ഞായറാഴ്ച കൊടിയേറി. ക്ഷേത്രതന്ത്രി ഗോകുൽ നാരായണരു കൊടിയേറ്റ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

To advertise here,

ചടങ്ങിൽ കന്യാകുമാരി ദേവസ്വം കുഴിത്തുറ ഡിവിഷൻ സൂപ്രണ്ട്‌ സെന്തിൽകുമാർ പങ്കെടുത്തു. രണ്ടാം ഉത്സവദിവസംമുതൽ രാത്രി കഥകളി ഉണ്ടായിരിക്കും.

15-ന് രാത്രി എട്ടിന് തിരുവമ്പാടി ക്ഷേത്ര കൊടിയേറ്റ്. 19-ന് രാത്രി 9.30- ന് വേട്ടയ്ക്ക് എഴുന്നള്ളത്ത്. 20-ന് രാത്രി എട്ടിന് ആറാട്ട് എഴുന്നള്ളത്ത്. പത്തിന് പറളിയാറ്റിൽ തളിയൽ കടവിൽ ആറാട്ട് നടക്കും.