നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ സി.പി.എം. പ്രവർത്തകർ ശനിയാഴ്ച വൈകുന്നേരം ആറുസ്ഥലങ്ങളിൽ റോഡ് ഉപരോധിച്ചു. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത ദേശീയനേതാക്കളെ ഉൾപ്പെടെ അറസ്റ്റുചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്.

To advertise here,

നാഗർകോവിൽ, തക്കല, കുലശേഖരം, കുഴിത്തുറ ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് റോഡ് ഉപരോധിച്ചത്. ഉപരോധ സമരങ്ങളിൽ ജില്ലാ ഭാരവാഹികൾ പങ്കെടുത്തു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തു നീക്കി.