ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. സാങ്കേതിക തടസ്സം മൂലം രണ്ടുതവണ ഇതിനകം ദൗത്യം മാറ്റിവെച്ചിരുന്നു. വെള്ളിയാഴ്ച രണ്ടുപഗ്രഹങ്ങളേയും 1.5 കിലോമീറ്റര്‍ ദൂരത്തിലെത്തിക്കാന്‍ കഴിഞ്ഞു. ശനിയാഴ്ചയോടെ ദൂരം 500 മീറ്ററാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

To advertise here,

ആദ്യം ജനുവരി ഏഴിന് നടക്കുമെന്നറിയിച്ച ദൗത്യം സാങ്കേതിക തടസ്സം കാരണം നടന്നില്ല. പിന്നീടത് ജനുവരി 9-ലേക്ക് മാറ്റിവെച്ചു. അന്നും വിജയം കാണാനായില്ല. രണ്ട് ഉപഗ്രഹങ്ങളേയും നിശ്ചിത അകലത്തില്‍ എത്തിക്കാനുള്ള ശ്രമം പാളിയതാണ് ദൗത്യം മാറ്റിവെക്കാനുള്ള കാരണം. 225 മീറ്റര്‍ അകലത്തില്‍ രണ്ട് ഉപഗ്രഹങ്ങളെയും എത്തിക്കാനായിരുന്നു ശ്രമമെങ്കിലും കരുതിയതിലും കൂടുതല്‍ ദൂരത്തിലേക്ക് ഉപഗ്രഹങ്ങള്‍ നീങ്ങി. 6.8 കിലോമീറ്ററോളം അകലത്തിലേക്ക് നീങ്ങിയ ഉപഗ്രഹങ്ങളെ വ്യാഴാഴ്ച ഉച്ചയോടെയാണ് വീണ്ടും അടുപ്പിക്കാന്‍ തുടങ്ങിയത്.