സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലെങ്കിലും അത് ഓണ്‍ലൈനായി കാണാന്‍ കഴിയും. നാസ പോലുള്ള ബഹിരാകാശ ഏജന്‍സികള്‍ ലൈവ് സ്ട്രീമുകള്‍ നല്‍കുന്നുണ്ട്.

2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് (ഫെബ്രുവരി 17-ന്). ഇന്ത്യയിൽ സൂര്യഗ്രഹണം കാണാൻ കഴിയുമോ എന്ന് ഒട്ടേറെ പേർ ഓൺലൈനിൽ തിരയുന്നുണ്ട്. എന്നാൽ, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ഇത് കാണാൻ സാധ്യമല്ല. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:26-ന് ആരംഭിച്ച് രാത്രി 7:57-ന് ഗ്രഹണം അവസാനിക്കും.
പൂർണ്ണഗ്രഹണത്തിൽനിന്ന് വ്യത്യസ്തമായ വലയഗ്രഹണമാണ് ഇന്നത്തേത്. ഈ പ്രതിഭാസത്തിൽ ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമെങ്കിലും സൂര്യനെ പൂർണ്ണമായും മറയ്ക്കുന്നില്ല. ഇതുകാരണം, ചന്ദ്രന് ചുറ്റും സൂര്യന്റെ തിളക്കമുള്ള ബാഹ്യവലയം അവശേഷിക്കും. ഈ തിളക്കമുള്ള വൃത്തമാണ് റിങ് ഓഫ് ഫയർ എന്നറിയപ്പെടുന്നത്.
ഈ വലയഗ്രഹണത്തിന്റെ പാതയിൽനിന്ന് ഇന്ത്യ പൂർണ്ണമായും പുറത്താണ്. രാജ്യത്തെ ജനങ്ങൾക്ക് ഈ പ്രതിഭാസം നേരിട്ട് കാണാൻ കഴിയില്ല. ഭാഗികമായി പോലും ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. സൂര്യഗ്രഹണത്തിന്റെ ദൃശ്യപരത ഭൂമിയിൽ ചന്ദ്രന്റെ നിഴൽ പതിക്കുന്ന സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ദക്ഷിണാർധ ഗോളത്തിലാണ് സാഹചര്യം അനുകൂലമായി വരുന്നത്.
പൂർണ്ണമായ വലയഗ്രഹണം അന്റാർട്ടിക്കയിൽ കാണാൻ കഴിയും. ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുംം. പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും. എങ്കിലും ഇതിൽ ഏതെങ്കിലും ദൃശ്യമേഖലകളിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.
ഇന്നത്തെ സൂര്യഗ്രഹണം ഓൺലൈനായി കാണാൻ കഴിയും. നാസ പോലുള്ള ബഹിരാകാശ ഏജൻസികൾ ലൈവ് സ്ട്രീമുകൾ നൽകുന്നുണ്ട്. അതിനാൽ ആർക്കും വീട്ടിലിരുന്ന് സുരക്ഷിതമായി ഈ പ്രതിഭാസം കാണാൻ കഴിയും.
Content Highlights: Discover if India can see the Solar Eclipse 2026 and the `Ring of Fire`. Get timings, visibility zones, and how to watch online. Learn about annular eclipses.
Published: 17 Feb 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented