മയാമി: ശരീരമാകെതളർന്നുപോയ ഓഡ്രി ക്രൂസ് 20 വർഷത്തിനുശേഷം സ്വന്തം പേരെഴുതി, ഒരുവിരൽപോലും ചലിപ്പിക്കാതെ. ഓഡ്രി മനസ്സിൽവിചാരിച്ചത്, ഒരു വെള്ള ഡിജിറ്റൽ ബോർഡിൽ വയലറ്റ് നിറമുള്ള അക്ഷരത്തിൽ തെളിഞ്ഞുവന്നു. എല്ലാറ്റിനും ഇടയാക്കിയത് ഈയിടെ തലയോട്ടിതുരന്നു പിടിപ്പിച്ച ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ്.

To advertise here,

സ്പെയ്സ് എക്സിന്റെയും ടെസ്‌ലയുടെയും സ്ഥാപകനായ ഇലോൺ മസ്കിന്റെ സംരംഭമാണ് ന്യൂറാലിങ്ക്. ഒരു നാണയത്തിന്റെ വലുപ്പമുള്ള ചിപ്പ് തലയോട്ടിയിൽ പിടിപ്പിച്ച് തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള ആശയവിനിമയം (ബിസിഐ) സാധ്യമാക്കുന്നു ന്യൂറാലിങ്കിന്റെ സാങ്കേതികവിദ്യ.

16-ാം വയസ്സിൽ സർവാംഗം തളർന്നുപോയ ഓഡ്രിക്ക്‌ യൂണിവേഴ്സിറ്റി ഓഫ് മയാമി ഹെൽത്ത് സെന്ററിൽ ഈയിടെയാണ് ചിപ്പ് പിടിപ്പിച്ചത്. തലയോട്ടിയുടെ ഉൾഭാഗത്ത് ചിപ്പ് പിടിപ്പിച്ച് അതിനെ അതിസൂക്ഷ്മ നാരുകൾകൊണ്ട് തലച്ചോറിലെ മോട്ടോർ കോർട്ടെക്സുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. ശാരീരികചലനങ്ങൾ ആസൂത്രണംചെയ്യുന്നതും നിയന്ത്രിക്കുന്നതും നടപ്പാക്കുന്നതും മോട്ടോർ കോർട്ടെക്സാണ്. ഓഡ്രിയുടെ ചിന്തവായിച്ചാണ് ബിസിഐ പേരെഴുത്ത് സാധ്യമാക്കിയത്.

മനുഷ്യരിൽ ബിസിഐയുടെ ആദ്യപരീക്ഷണം കഴിഞ്ഞവർഷമാണ് നടന്നത്.