നിലവില്‍ ഒരു രക്തപരിശോധനയ്ക്കും ഒരാള്‍ എത്രകാലം ജീവിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, ഭക്ഷണക്രമം, ജീവിതശൈലി, ഉപാപചയം എന്നിവയ്ക്ക് ദീര്‍ഘായുസില്‍ വലിയ പങ്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

100 വയസിൽ കൂടുതൽ ജീവിക്കുന്നവവരുടെ രക്തത്തിൽ ചില പ്രത്യേക ജൈവശാസ്ത്രപരമായ അടയാളങ്ങൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ. അസാധാരണമായ ദീർഘായുസിനും ആരോഗ്യകരമായ വാർധക്യത്തിനും പിന്നിൽ എന്താണെന്ന് വിശദീകരിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് സയൻസ്അലർട്ട് റിപ്പോർട്ട് ചെയ്യുന്നു.
നൂറു വയസോ അതിൽ കൂടുതലോ (സെന്റനേറിയൻസ്) ഉള്ളവരും 110 വയസ്സോ അതിൽ കൂടുതലോ (സൂപ്പർസെന്റനേറിയൻസ്) ഉള്ളവരും സാധാരണക്കാരേക്കാൾ വ്യത്യസ്തമായ ബ്ലഡ് പ്രൊഫൈലുകൾ ഉള്ളവരാണ് എന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഈ വ്യത്യാസങ്ങൾ 65 വയസിനുള്ളിൽ തന്നെ കണ്ടെത്താൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. രക്തത്തിലെ ഈ പ്രത്യേകതകൾക്ക് പ്രായമാകുമ്പോൾ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ സംരക്ഷണം നൽകാൻ കഴിയുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. എന്നിരുന്നാലും ജനിതകശാസ്ത്രവുമായും ജീവിതശൈലിയുമായുള്ള ഇവയുടെ യഥാർത്ഥ ബന്ധം ഇപ്പോഴും വ്യക്തമല്ല. ഇവ കണ്ടെത്താൻ കഴിഞ്ഞാൽ ദീർഘായുസുമായി ബന്ധപ്പെട്ട ഭാവിയിലെ ഗവേഷണങ്ങൾക്ക് ഈ മാർക്കറുകൾ പ്രധാന വഴികാട്ടികളാകാം.
117 വയസുവരെ ജീവിച്ച മരിയ ബ്രന്യാസ് എന്ന സൂപ്പർസെന്റനേറിയനെക്കുറിച്ചുള്ള വിശദമായ ശാരീരികവും ജനിതകപരവുമായ പഠനം ഈ വർഷം ആദ്യം സ്പാനിഷ് ശാസ്ത്രജ്ഞർ നടത്തിയിരുന്നു. അവരുടെ രക്തത്തിൽ ശക്തമായ പ്രതിരോധ സംവിധാനത്തിന്റെ അടയാളങ്ങളും വളരെ കുറഞ്ഞ അളവിലുള്ള 'മോശം' കൊളസ്ട്രോളും കാണപ്പെട്ടു. ഇതുകൂടാതെ അവരുടെ കോശങ്ങൾ യഥാർഥ പ്രായത്തേക്കാൾ വളരെ ചെറുപ്പമാണെന്ന് തോന്നുന്ന രീതിയിൽ പ്രവർത്തിച്ചു.
അതേസമയം ചൈനയിലെ ഒരു പഠനം 65 സെന്റനേറിയന്മാരിൽ നിന്നുള്ള രക്തത്തിന്റെ വിശകലനം നടത്തിയിരുന്നു. ചെറുപ്പക്കാരേക്കാൾ കുറഞ്ഞ അളവിലുള്ള ഫാറ്റി ആസിഡുകളും മറ്റ് മെറ്റബോലൈറ്റുകളും കണ്ടെത്തി. അത്തരം മെറ്റബോളിക് പാറ്റേണുകൾക്ക് ഒരു വ്യക്തിയുടെ ആയുസ് പ്രവചിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നിലവിൽ ഒരു രക്തപരിശോധനയ്ക്കും ഒരാൾ എത്രകാലം ജീവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെങ്കിലും, ഭക്ഷണക്രമം, ജീവിതശൈലി, ഉപാപചയം എന്നിവയ്ക്ക് ദീർഘായുസിൽ വലിയ പങ്കുണ്ടെന്ന് ഗവേഷകർ പറയുന്നു. മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തെ പിന്തുണച്ചേക്കാം. ബ്രന്യാസ് പിന്തുടർന്നത് ഇത്തരത്തിലുള്ള ഒരു ഡയറ്റ് ആയിരുന്നു. ദീർഘകാലം ജീവിക്കുന്നവരുടെ രക്തത്തിൽ നിന്നുള്ള ഇത്തരം ഉൾക്കാഴ്ചകൾ എല്ലാവർക്കും പ്രയോജനകരമാകുന്ന ചികിത്സകളിലേക്കോ ജീവിതശൈലി രൂപപ്പെടുത്തുന്നതിലേക്കോ നയിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
Content Highlights: Discover the unique blood markers of people living beyond 100. Scientists identify key signatures linked to extreme longevity and healthier aging.
Published: 31 Dec 2025, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented