ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്റെ എന്‍എസ്-31 മിഷനിൽ അമേരിക്കൻ പോപ് ഗായിക കാറ്റി പെറി അടക്കം ആറ് സ്ത്രീകൾ. 2025-ല്‍ വിക്ഷേപണത്തിനൊരുങ്ങുന്ന ദൗത്യത്തില്‍ ജെഫ് ബെസോസിന്റെ പ്രതിശ്രുതവധുവായ ലോറന്‍ സാഞ്ചെസ് ആയിരിക്കും സംഘത്തെ നയിക്കുക.
സി.ബി.എസ് അവതാരക ഗെയില്‍ കിങ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്‍ഗുയിന്‍, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്‌ളിന്‍, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തില്‍ പങ്കാളികളാണ്.
വാലന്റീന ടെര്‍ഷ്‌കോവയുടെ 1963-ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകള്‍ മാത്രം പങ്കാളികളാകുന്ന ബഹിരാകാശ ദൗത്യം ഇതാദ്യമാണ്. തന്റെ യാത്ര മറ്റുള്ളവര്‍ക്കും തന്റെ മകള്‍ക്കും പ്രചോദനമാകട്ടെ എന്ന് കാറ്റി പെറി പ്രതികരിച്ചു.
പുനരുപയോഗിക്കാവുന്ന തരത്തിലുള്ള റോക്കറ്റാണ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുക. ബഹിരാകാശത്തിന്റെ അതിര്‍ത്തിയെന്നറിയപ്പെടുന്ന കര്‍മാന്‍ ലൈനില്‍ നിന്നുള്ള അതിമനോഹരമായ ദൃശ്യങ്ങളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. മനുഷ്യര്‍ ബഹിരാകാശ സഞ്ചാരികളായുള്ള ബ്ലൂ ഒറിജിന്റെ 11-ാമത് ബഹിരാകാശ ദൗത്യമാണിത്. കനേഡിയന്‍ നടനായ വില്യം ഷാറ്റ്‌നര്‍ അടക്കമുള്ളവര്‍ മുന്‍പ് ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
Content Highlights: katy perry to go space blue origins ns 31 mission
Published: 01 Mar 2025, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented