സൗരയൂഥത്തിന് പുറത്ത് ഭൂമിയേക്കാള്‍ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവുമുള്ള ഗ്രഹം കണ്ടെത്തി അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍. രാജസ്ഥാനിലെ മൗണ്ട് അബുവിലെ പിആര്‍എലിന്റെ 2.5 മീറ്റര്‍ ദൂരദര്‍ശിനിയില്‍ ഘടിപ്പിച്ച പരസ്-2 സ്പെക്ട്രോസ്ഗ്രാഫ് ഉപയോഗിച്ചാണ് ടിഒഐ-6651ബി (TOI-6651b) എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത്.
സൂര്യനില്‍ നിന്ന് 690 പ്രകാശ വര്‍ഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. സൂര്യനെ പോലെയുള്ള നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹത്തിന് ശനിയോളം വലിപ്പമുണ്ട്.
നെപ്ടൂണിയന് മരുഭൂമി എന്ന് വിളിക്കുന്ന പ്രദേശത്ത് നിന്നാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. നക്ഷത്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് ശക്തമായ ചൂടും റേഡിയേഷനും കാരണം നെപ്ട്യൂണിന്റെ വലിപ്പമുള്ള ഗ്രഹങ്ങള്‍ക്ക് നിലനില്ക്കാന് സാധിക്കാറില്ല. ഈ പ്രദേശത്ത് നിന്ന് കണ്ടെത്തുന്ന നാലാമത്തെ ഗ്രഹമാണ് ടിഒഐ-6651ബി. നെപ്ട്യൂണിയന് മരുഭൂമിയുടെ ഒരറ്റത്താണ് ടിഒഐ-6651ബി സ്ഥിതി ചെയ്യുന്നത്.
അഞ്ച് ദിവസം കൊണ്ടാണ് ടിഒഐ-6651ബി കേന്ദ്ര നക്ഷത്രത്തെ വലം വെക്കുന്നത്. 365 ദിവസമെടുത്താണ് ഭൂമി സൂര്യനെ ചുറ്റുന്നത്. നക്ഷത്രത്തോട് അത്രയേറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ക്ക് ശക്തമായ വികിരണങ്ങളും താപവും കാരണം വാതക അന്തരീക്ഷം നിലനിര്‍ത്താനാവില്ല. വാതകങ്ങള്‍ ഇല്ലാതാവുന്നതോടെ ശിലാ ഭാഗം മാത്രം അവശേഷിക്കും. ടിഒഐ-6651ബി യുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ടിഒഐ-6651ബി യുടെ പിണ്ഡത്തിന്റെ ഏകദേശം 87% പാറകളും ഇരുമ്പും അടങ്ങിയ വസ്തുക്കളും ബാക്കിയുള്ള പിണ്ഡം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കനംകുറഞ്ഞ ആവരണവുമാണ്. ഈ ഗ്രഹത്തിന്റെ ഉപരിതല താപനില 1,500 ഡിഗ്രി കെല്‍വിന്‍ (ഏകദേശം 1,200 ഡിഗ്രി സെല്‍ഷ്യസ്) ആണ്. ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Content Highlights: Indian scientists discover a massive exoplanet 60 times Earth`s mass, orbiting a Sun-like star.
Published: 04 Nov 2024, 12:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented