ഇലോൺ മസ്‌കിൻ്റെ അടുപ്പക്കാരനായ ടെക് ശതകോടീശ്വരൻ ജെരേഡ് ഐസക്മാനെ നാസയെ നയിക്കാൻ നാമനിർദ്ദേശം ചെയ്ത് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മസ്‌കിൻ്റെ സ്‌പേസ് എക്‌സിൽ നിന്ന് നിരവധി സ്പേസ് ഫ്ലൈറ്റുകൾ വാങ്ങുകയും ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തം നടത്തുകയും ചെയ്ത 41കാരനായ ഐസക്മാൻ ഒരു കാർഡ് പ്രോസസ്സിങ് കമ്പനിയുടെ സിഇഒയും സ്ഥാപകനുമാണ്. സ്‌പേസ് എക്‌സിൽ നിന്ന് തൻ്റെ ആദ്യത്തെ ചാർട്ടേഡ് ഫ്ലൈറ്റ് വാങ്ങിയതുമുതൽ മസ്‌കുമായി ഐസക്മാൻ അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
'പ്രഗത്ഭനായ ബിസിനസുകാരനും മനുഷ്യസ്‌നേഹിയും പൈലറ്റും ബഹിരാകാശയാത്രികനുമായ ജെരേഡ് ഐസക്മാനെ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ്റെ (നാസ) അഡ്മിനിസ്‌ട്രേറ്ററായി നാമനിർദ്ദേശം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നിവയിൽ മികച്ച നേട്ടങ്ങൾക്ക് വഴിയൊരുക്കുന്ന നാസയുടെ ദൗത്യങ്ങളെ ജാരെഡ് നയിക്കും.' ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു.
ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത ഫ്ലോറിഡയിൽ നിന്നുള്ള മുൻ ഡെമോക്രാറ്റിക് സെനറ്ററായ ബിൽ നെൽസണ് (82) പകരം ഐസക്മാൻ നാസയുടെ തലപ്പത്ത് എത്തും.
'നാസയുടെ അടുത്ത അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കാനുള്ള പ്രസിഡൻ്റ് ട്രംപിന്റെ നാമനിർദ്ദേശം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്നു. ബഹിരാകാശത്ത് നിന്ന് നമ്മുടെ വിസ്മയകരമായ ഗ്രഹത്തെ കാണാനുള്ള ഭാഗ്യം ലഭിച്ചതിനാൽ മനുഷ്യചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ സാഹസികതയ്ക്ക് നേതൃത്വം നൽകുന്ന അമേരിക്കയെക്കുറിച്ച് എനിക്ക് ആവേശമുണ്ട്.' ജെരേഡ് ഐസക്മാൻ എക്സിൽ കുറിച്ചു.
Content Highlights: Donald Trump Pick Jared Isaacman To Lead NASA
Published: 05 Dec 2024, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented