കാലം മാറി, ചൂടും കൂടി. ഓരോവര്‍ഷവും ഭൂമി താപനിലകൂടിയ കാലാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കാന്‍, നേരിടാന്‍ നമ്മള്‍ ദൈനംദിനജീവിതത്തില്‍ മാറ്റങ്ങള്‍വരുത്താന്‍ തയ്യാറാവണം
പ്രപഞ്ചത്തിന്റെ വികാസത്തിനുപിന്നിലെ നിഗൂഢരഹസ്യമായ 'ഡാര്‍ക് എനര്‍ജി' മെല്ലെ കുറയുകയാണെന്ന് ഗവേഷകര്‍. പ്രപഞ്ചം വികസിച്ച് പ്രകാശത്തിനുവരെ കടന്നുചെല്ലാനാവാത്ത അത്രയും അകലത്തേക്ക് ക്ഷീരപഥങ്ങള്‍ പോയി തണുത്തുറഞ്ഞു തീരുന്നതാണ് (ബിഗ് ഫ്രീസ്) പ്രപഞ്ചത്തിന്റെ ആത്യന്തിക വിധി എന്നായിരുന്നു ഇതുവരെ അവര്‍ വിശ്വസിച്ചിരുന്നത്.
അരിസോണയിലുള്ള കിറ്റ് പീക് നാഷണല്‍ ഒബ്‌സര്‍വേറ്ററിയിലെ ഡാര്‍ക് എനര്‍ജി സ്പെക്ട്രോസ്‌കോപ്പിക് ഇന്‍സ്ട്രുമെന്റ് (ഡിഇഎസ്‌ഐ) സംഘം കണ്ടെത്തിയത് അനുസരിച്ചാണെങ്കില്‍ ഇതിന് നേര്‍വിപരീതമായിരിക്കും സംഭവിക്കുക. അതായത് പ്രപഞ്ചം ചുരുങ്ങി എല്ലാം അടുത്തടുത്ത് വന്ന് ഒരുമിച്ചുകൂടും (ബിഗ് ക്രഞ്ച്). അതായത് നിലവിലെ എല്ലാ പ്രപഞ്ച സിദ്ധാന്തങ്ങളെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള കണ്ടുപിടിത്തമാണിത്.
എന്താണ് ഡാര്‍ക് എനര്‍ജി ?
പ്രപഞ്ചവികാസത്തിന്റെ തോത് കാലക്രമേണ എങ്ങനെ മാറിയെന്ന് അന്വേഷിച്ച ജ്യോതിശ്ശാസ്ത്രജ്ഞരാണ് 1990-കളുടെ അവസാനത്തില്‍ ഡാര്‍ക് എനര്‍ജി കണ്ടെത്തിയത്. മഹാവിസ്‌ഫോടന (ബിഗ് ബാങ്)ത്തിനുശേഷം നടന്നുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ വികാസത്തെ ഗുരുത്വാകര്‍ഷണം പ്രതിരോധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വികാസത്തിന്റെ തോത് കൂടുകയാണെന്ന് മനസ്സിലായി. ഈ വികസനത്തിനു കാരണമായ അജ്ഞാത ശക്തിയെ ശാസ്ത്രജ്ഞര്‍ 'ഡാര്‍ക്ക് എനര്‍ജി' എന്നുവിളിച്ചു. ഇത് ഒരു സ്ഥിരാങ്കമാണെന്ന് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ 'ഡാര്‍ക് എനര്‍ജി' കുറയുകയാണെന്നാണ് നിലവിലെ കണ്ടെത്തല്‍.
Content Highlights: dark energy is decreasing the universe is about to experience a big crunch
Published: 22 Mar 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented