
മനുഷ്യര്‍ മാംസാഹാരികളാണ്, ഏതുകാലം മുതല്‍? അതിന് കൃത്യമായ ഉത്തരമില്ല. എന്നാല്‍, മനുഷ്യരുടെ പൂര്‍വികരോട് അടുത്ത ബന്ധമുള്ള ആസ്ട്രേലോപ്പിത്തക്കസ് മാംസാഹാരികളായിരുന്നില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
ദക്ഷിണാഫ്രിക്കയില്‍നിന്ന് കണ്ടെടുത്ത, 3.7 ദശലക്ഷം മുതല്‍ 3.3 ദശലക്ഷം വര്‍ഷം മുന്‍പുള്ള ആസ്ട്ര ലോപ്പിത്തക്കസുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫോസിലുകളിലെ പല്ലിലെ ഇനാമലിന്റെ രാസഘടനയില്നിന്നാണ് ഈ വിവരം ലഭിച്ചത്.
ഇവ പൂര്‍ണമായും സസ്യാഹാരികളായിരിക്കാം. അല്ലെങ്കില്‍ മിതമായി മാത്രം മാംസം കഴിച്ചിരിക്കാം. സയന്‍സ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ചിമ്പാന്‍സികളെയും ബാബൂണികളെയും പോലെ ആസ്ട്രലോപിത്തക്കസും മാംസം കഴിച്ചിരിക്കാമെങ്കിലും പഠനത്തിനെടുത്ത ഏഴ് സാംപിളുകളും അതിന് തെളിവുനല്കുന്നില്ലെന്നാണ് കണ്ടെത്തല്‍. സസ്യാഹാരികളുടേതിന് സമാനമായ ഘടനയാണ് ഇവയുടെ പല്ലുകള്ക്കുമുള്ളത്.
Content Highlights: A Diet Discovery Reveals That Our Ancestors, The Australopithecus Were Once Vegetarian
Published: 22 Jan 2025, 08:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented