ലോകത്ത് ഏകദേശം 40,000-ത്തിലധികം ചിലന്തിവര്‍ഗങ്ങളുണ്ടെന്നാണ കണക്ക്. ഇക്കൂട്ടത്തില്‍ ബഗീര കിപ്ലിങി (Bagheera Kiplingi) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മധ്യഅമേരിക്കന്‍ ചിലന്തിക്ക് ഒരു പ്രത്യേകതയുണ്ട്. ആള്‍ വെജിറ്റേറിയനാണ്. ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി.

To advertise here,

ഒരുതരം അക്കേഷ്യ ചെടികളിലെ താമസക്കാരാണ് ഈ ചിലന്തികള്‍. ഇവരുടെ ഭക്ഷണത്തിന്റെ 90 ശതമാനവും ഈ ചെടികളില്‍ കാണുന്ന മാംസ്യവും പഞ്ചസാരയുമൊക്കെ ചേര്‍ന്ന് രൂപപ്പെട്ട ബെല്‍റ്റിയാന്‍ ബോഡിസ് എന്ന ഇലത്തുമ്പാണ്. ഇവയുടെ ശരീരത്തിന് ആവശ്യമുള്ളതെല്ലാം ഇതില്‍നിന്ന് ലഭിക്കും.

സസ്യാഹാരിയാണെങ്കിലും കിപ്പിങ്ങിയെ ചെറുതായി കാണേണ്ട. ചിലന്തികളിലെ വേട്ടക്കാരെന്നറിയപ്പെടുന്ന ജമ്പിങ് സ്‌പൈഡേഴ്‌സ് വിഭാഗത്തിലെ അംഗമാണ് ഈ കിപ്ലിങി. മറ്റുചിലന്തികള്‍ ഇരയെ ഓടിച്ചിട്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന കഴിവുകള്‍ ഇവര്‍ ഉപയോഗിക്കുന്നത് അക്കേഷ്യയില്‍ ധാരാളമായി കാണപ്പെടുന്ന ഉറുമ്പുകളില്‍നിന്ന് രക്ഷപ്പെടാനാണെന്നു മാത്രം.