
മോസ്‌കോ: ഭൂമിക്ക് നേരെ പാഞ്ഞടുത്ത ഛിന്നഗ്രഹം തീ ഗോളമായി കത്തിയമര്‍ന്നു. റഷ്യയ്ക്ക് മുകളല്‍വെച്ചാണ് ഛിന്നഗ്രഹം തീഗോളമായി മാറിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 70 സെന്റീമീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹം റഷ്യയിലെ യാക്കുട്ടിയ പ്രദേശത്തിന് മുകളില്‍ വച്ചാണ് തകന്നുവീണത്. കത്തിത്തകരുന്നതിന് ഏതാണ്ട് 12 മണിക്കൂര്‍ മുമ്പാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഇതിനെ
കണ്ടെത്തിയത്.
സൈബീരിയക്ക് മുകളില്‍ വച്ച് ഛിന്നഗ്രഹം കത്തിയമരുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരിച്ചറിഞ്ഞ് ഏഴ് മണിക്കൂറിനുള്ളില്‍ ഇത് തീഗോളമായി മാറുമെന്നായിരുന്നു പ്രവചനം. ഇതോടെ റഷ്യയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പ്രവചനം സത്യമാക്കിക്കൊണ്ട് പുലര്‍ച്ചെ ഇത് തീഗോളമായി ആകാശത്ത് എരിഞ്ഞമരുന്നത് ദൃശ്യമായി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ഛിന്നഗ്രഹം വിവിധ ഭാഗങ്ങളായി പൊട്ടിച്ചിതറുകയായിരുന്നു. ഉല്‍ക്കാപതനത്തേത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പ്രദേശത്ത് നടത്തിയിരുന്നു. കത്തിയമര്‍ന്ന ഉല്‍ക്കയുടെ ഏതെങ്കിലും ഒരു ഭാഗം ഭൂമിയില്‍ പതിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ഒന്നുമില്ല. ആര്‍ക്കെങ്കിലും പരിക്കുകളോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും സാധാരണയായി ഭൗമാന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിത്തീരുകയാണ് പതിവ്. ചുരുക്കം ചില ബഹിരാകാശ വസ്തുക്കള്‍ മാത്രമേ ഭൂമിയില്‍ പതിക്കാറുള്ളൂ. ഇന്നലത്തെ പ്രതിഭാസത്തിന്റെ വീഡിയോ പകര്‍ത്താന്‍ നിരവധി പേര്‍ക്കായി. ഉല്‍ക്കാജ്വലനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: Asteroid collides with Earth, explodes above Russia
Published: 04 Dec 2024, 10:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented