ഏകദേശം 6.6 കോടി വർഷംമുൻപ് ഭൂമിയിൽ വന്നിടിച്ച ഉൽക്കകളാണ് ദിനോസറുകളെ തുടച്ചുനീക്കിയതെന്ന് ശാസ്ത്രം പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ, ഈ ഉൽക്കാവർഷത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളാണ് ചില ഉറുമ്പുകളെ കൃഷിക്കാരാക്കിയതെന്നാണ് പുതിയ കണ്ടെത്തൽ.

To advertise here,

അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും കാണപ്പെടുന്ന ഏകദേശം 240-ഓളം ഉറുമ്പിനങ്ങൾ പലതരം ഫംഗസുകളെ കൃഷിചെയ്യുന്നവരാണ്. അന്ന് ദിനോസറിനെ കൊന്ന ഉൽക്ക ഒപ്പം ഭൂമിയിലുണ്ടായിരുന്ന ഒരുവിധം സസ്യ-ജന്തുജാലങ്ങളെയെല്ലാം കൊന്നൊടുക്കി. രക്ഷപ്പെട്ട ജീവനുകൾ ഭക്ഷണമില്ലാതെ വലഞ്ഞപ്പോഴും അഴുകിയ സസ്യഭാഗങ്ങൾ ഭക്ഷണമാക്കുന്ന ഫംഗസുകൾ തഴച്ചുവളർന്നു.

ഇതുകണ്ട ചില ഉറുമ്പുകൾ അധികം വൈകാതെത്തന്നെ ഫംഗസ് കൃഷിയിലേക്കു കടന്നെന്നാണ് കണ്ടെത്തൽ. വന്നുവന്ന് ചില ഫംഗസ് വിഭാഗങ്ങളെ ഈ ഉറുമ്പു ഫാമുകളിൽമാത്രമേ കണ്ടെത്താൻ സാധിക്കുള്ളൂവത്രേ.