
പുതിയ ഡിജിറ്റല്‍ പേമെന്റ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടെക്ക് കമ്പനിയായ സോഹോ. ഉഭോക്താക്കള്‍ക്ക് പണമയക്കാനും സ്വീകരിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും ഈ ആപ്പിലൂടെ സാധിക്കും. സോഹോയുടെ അരട്ടൈ മെസേജിങ് പ്ലാറ്റ്ഫോമിലും ഈ പേമെന്റ് സേവനം ലഭ്യമാവും.
ഗൂഗിള്‍പേ, ഫോണ്‍ പേ, വാട്സാപ്പ് പേ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സോഹോയുടെ രംഗപ്രവേശം. അരട്ടൈ ആപ്പില്‍ പേമെന്റ് സേവനം എത്തുന്നതിലൂടെ ചാറ്റുകള്‍ക്കിടെ എളുപ്പം പണം കൈമാറാന്‍ സാധിക്കും. വാട്സാപ് പേയുടെ പകര്‍പ്പായിരിക്കും ഇത്. യുപിഐ അധിഷ്ടിത ഇടപാടുകളായിരിക്കും ഇതിലുണ്ടാവുകയെന്ന് പ്രതീക്ഷിക്കുന്നു. മെസിജിങ്, വര്‍ക്ക് സ്പേസ്, മെസേജിങ് ഉള്‍പ്പടെ വിവിധ തരം സേവനങ്ങള്‍ സോഹോ ഇതിനകം നല്‍കിവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ സോഹോയുടെ ഫിന്‍ടെക് വിഭാഗത്തിന് പേമെന്റ് സേവനങ്ങള്‍ക്കുള്ള അനുമതി ലഭിച്ചിരുന്നു. ഇതിനകം തന്നെ സോഹോയുടെ ബിസിനസ് പേമെന്റ് , പോയിന്റ് ഓഫ് സെയില്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. പേമെന്റ് രംഗം ശക്തമാക്കുന്നതിനായി വ്യവസായ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലേര്പ്പെടുന്നതും സോഹോയുടെ പരിഗണനയിലുണ്ട്.
പേമെന്റ്സിന് പുറമെ മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സോഹോ പദ്ധതിയിടുന്നത്. ലെന്റിങ്, ബ്രോക്കിങ്, ഇന്‍ഷുറന്‍സ്, വെല്‍ത്ത്ടെക്ക് തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. സോഹോ ബുക്സ്, സോഹോ പേറോള്‍, സോബോ ബില്ലിങ് തുടങ്ങിയ സേവനങ്ങള്‍ നിലവില്‍ കമ്പനി നല്‍കുന്നുണ്ട്.
രാജ്യത്തെ യുപിഐ പേമെന്റ് രംഗത്ത് ഇതിനകം വിവിധ തദ്ദേശീയ സ്ഥാപനങ്ങളും ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിടക്കാരും നിലയുറപ്പിച്ചുകഴിഞ്ഞതാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ രംഗത്തേക്കാണ് സോഹോയുടെ കടന്നുവരവ്. സോഹോയുടെ മറ്റ് സേവനങ്ങളുടെ കൂടി പിന്‍ബലം സോഹോ പേമെന്റിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Indian tech company Zoho is preparing to launch a new digital payment service that will directly challenge existing players like Google Pay and WhatsApp Pay.
Published: 23 Oct 2025, 01:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented