ചെന്നൈ: ഇന്ധനക്ഷാമത്തെത്തുടർന്നുള്ള യാത്രാബുദ്ധിമുട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്ത് ജീവനക്കാരോട് രണ്ടാഴ്ച വീട്ടിൽനിന്ന് ജോലിചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വേർ കമ്പനി സോഹോ നിർദേശം നൽകി. മാർച്ച് 16 മുതൽ രണ്ടാഴ്ചത്തേക്കാണിത്. എന്നാൽ, സ്ഥാപനത്തിൽ പ്രധാന പദവികളിലുള്ളവർ സമയക്രമം സംബന്ധിച്ച് മാനേജർമാരുമായി കൂടിയാലോചിക്കണം. ഓഫീസിലെത്തുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിമിതമായ സൗകര്യങ്ങൾമാത്രമേ ലഭിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.

To advertise here,

രാജ്യത്തുടനീളം പാചകവാതകക്ഷാമവും ഇന്ധനലഭ്യതയിലെ ആശങ്കകളും വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ഐ.ടി. കമ്പനിയായ എച്ച്.സി.എലും വീട്ടിൽനിന്ന് ജോലിചെയ്യാൻ ജീവനക്കാർക്ക്‌ നിർദേശം നൽകി. അവശ്യജോലികളുള്ളവർമാത്രമേ ഓഫീസിൽ എത്തേണ്ടതുള്ളൂവെന്നും ഇ-മെയിൽ സന്ദേശത്തിൽ കമ്പനി ജീവനക്കാരെ അറിയിച്ചു.