യുട്യൂബ് പ്രീമിയം വരിക്കാരായ പോഡ്കാസ്റ്റ് ആസ്വാദകർക്കായി കമ്പനി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഓൺ-ദി-ഗോ മോഡ്, ഓട്ടോ സ്പീഡ്, ആസ്ക് മ്യൂസിക് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ മൂന്ന് ഫീച്ചറുകൾ. യാത്രകളിൽ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന 'ലിസണർ ഫ്രണ്ട്ലി' നിയന്ത്രണങ്ങളാണ് ഓൺ-ദി-ഗോ മോഡ് നൽകുന്നത്. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡിലും വൈകാതെ ഐ.ഒ.എസിലും ലഭ്യമാകുന്ന ഈ ഫീച്ചർ, ഉപഭോക്താവ് ചലിച്ചുകൊണ്ടിരിക്കുന്ന സന്ദർഭങ്ങളിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകുംവിധം ക്രമീകരിച്ചിട്ടുള്ള കൺട്രോൾ പേജാണ്.
സംഭാഷണവേഗത കുറഞ്ഞ ഭാഗങ്ങളിലോ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളിലോ പ്ലേബാക്ക് വേഗത ബുദ്ധിപരമായി ക്രമീകരിക്കാൻ പുതിയ ഓട്ടോ സ്പീഡ് ഫീച്ചറിന് കഴിയും. കേട്ടുകൊണ്ടിരിക്കുന്ന ഉള്ളടക്കം കൂടുതൽ കാര്യക്ഷമമായി ആസ്വദിക്കാൻ ഇത് സഹായിക്കും. ഇതും ആദ്യഘട്ടത്തിൽ ആൻഡ്രോയിഡിലാണ് ലഭ്യമാവുക; വൈകാതെ ഐ.ഒ.എസിലും എത്തും.
നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള പുതിയ പോഡ്കാസ്റ്റുകൾ കണ്ടെത്തി നൽകുന്ന ഫീച്ചറാണ് 'ആസ്ക് മ്യൂസിക്'. ഇഷ്ടപ്പെട്ട ജോണർ (genre), നിലവിലെ മൂഡ്, അല്ലെങ്കിൽ ഇപ്പോൾ താല്പര്യമുള്ള ഷോകൾ എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ശുപാർശകൾ ആവശ്യപ്പെടാം. നിങ്ങൾ എന്താണോ തിരയുന്നത്, അതിനായി നിർമിത ബുദ്ധി എന്ന് ആവശ്യപ്പെട്ടാൽ മാത്രം മതി.
Content Highlights: YouTube Premium has introduced three innovative, AI-driven features—On-The-Go mode, Auto Speed, and Ask Music—to significantly enhance the experience for its podcast subscribers on Android and iOS.
Published: 29 May 2026, 08:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented