വീഡിയോ ക്രിയേറ്റർമാർക്കുവേണ്ടി ലൈക്നെസ് ഡിറ്റക്ഷൻ ടൂൾ 2025 ഒക്ടോബർ മുതലാണ് യൂറ്റ്യൂബ് ലഭ്യമാക്കിത്തുടങ്ങിയത്. ഉപയോക്താവിന്റെ അനുമതിയില്ലാതെ അവരുടെ മുഖമോ ശബ്ദമോ അനുകരിക്കുന്ന വീഡിയോകൾ പ്ലാറ്റ്‌ഫോമിൽ നിരീക്ഷിക്കുന്നതിനായാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. എഐ ദുരുപയോഗം തടയുന്നതിനായുള്ള യൂറ്റ്യൂബിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഫീച്ചർ. അന്ന് ക്രിയേറ്റർമാർക്ക് മാത്രമായി ലഭ്യമാക്കിയ ഈ ടൂൾ ഇനിമുതൽ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
പൊതുസമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളായതിനാൽ, ഇവരുടെ ഡീപ്‌ഫേക്കുകൾ ദുരുദ്ദേശ്യത്തോടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിച്ചേക്കാം എന്നതുകൊണ്ടാവാം കമ്പനി ഇവരെക്കൂടി ഉൾപ്പെടുത്തിയത്. ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പൂർത്തിയായിക്കഴിഞ്ഞാൽ പ്ലാറ്റ്‌ഫോമിലെ അവരുടെ ഡീപ്‌ഫേക്കുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകിത്തുടങ്ങാം.
എങ്കിലും, എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും ഇപ്പോൾത്തന്നെ പ്രവേശനം ലഭിക്കില്ല. ലൈക്‌നെസ് ഡിറ്റക്ഷൻ ടൂൾ ഇപ്പോഴും പരീക്ഷണഘട്ടത്തിലായതിനാൽ, ഈ മേഖലകളിലുള്ള എല്ലാവർക്കും ഇതിന്റെ സേവനം ലഭ്യമാകാൻ കുറച്ചു സമയമെടുത്തേക്കാം. വരുംമാസങ്ങളിൽ കൂടുതൽ പേരിലേക്ക് ഇതിന്റെ സേവനം വ്യാപിപ്പിക്കാനാണ് യൂറ്റ്യൂബിന്റെ പദ്ധതി.
Published: 12 Mar 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented