സാധാരണക്കാര്‍ക്കും ഇനി അവരുടെ മുഖം ദുരുപയോഗം ചെയ്ത് നിര്‍മിക്കുന്ന എഐ (നിര്‍മിതബുദ്ധി) ജനറേറ്റഡ് ക്ലോണുകള്‍ കണ്ടെത്താനും നീക്കം ചെയ്യാനും സാധിക്കും.

യൂട്യൂബിൽ സമീപകാലത്തെ ഏറ്റവും വലിയ മാറ്റം ഗൂഗിൾ കൊണ്ടുവരാനൊരുങ്ങുന്നു. എഐ ഡീപ്ഫേക്കുകൾ കണ്ടെത്തുന്നതിനുള്ള ശക്തമായ ടൂൾ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. 18 വയസിന് മുകളിലുള്ള എല്ലാ ഉപയോക്താക്കൾക്കും ടൂൾ ലഭ്യമാക്കുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. സെലിബ്രിറ്റികൾക്കും വലിയ സ്വാധീനമുള്ള വ്യക്തികൾക്കും മാത്രമല്ല സാധാരണക്കാർക്കും അവരുടെ മുഖം ദുരുപയോഗം ചെയ്ത് നിർമിക്കുന്ന എഐ (നിർമിതബുദ്ധി) ജനറേറ്റഡ് ക്ലോണുകൾ കണ്ടെത്താനും പ്ലാറ്റ്ഫോമിൽനിന്ന് അവ മുഴുവൻ നീക്കം ചെയ്യാനും ഇനി സാധിക്കും.
ഉപയോക്താക്കളുടെ മുഖത്തിന് ഡിജിറ്റൽ സംരക്ഷണം ഒരുക്കുന്ന സംവിധാനമാണ് യൂറ്റിയൂബിന്റെ AI ഡീപ്ഫേക്ക് ഡിറ്റെക്ഷൻ ടൂൾ. പകർപ്പവകാശമുള്ള സംഗീതവും സിനിമയുടെ ഭാഗങ്ങളും സ്വയം കണ്ടെത്തുന്ന യൂട്യൂബിന്റെ പ്രശസ്തമായ 'കണ്ടെന്റ് ഐഡി' സംവിധാനത്തിന് സമാനമായാവും ഇതും പ്രവർത്തിക്കുക. ഓഡിയോ സ്‌കാൻ ചെയ്യുന്നതിന് പകരം ഇത് മനുഷ്യന്റെ മുഖ സവിശേഷതകൾ സ്‌കാൻ ചെയ്യും.
ഇത് പ്രവർത്തന സജ്ജമാക്കാൻ ഉപയോക്താക്കൾ സ്വന്തം മുഖത്തിന്റെ സെൽഫി ശൈലിയിലുള്ള വീഡിയോ നൽകണം. യൂട്യൂബിന്റെ എഐ സംവിധാനം തുടർന്ന് പ്ലാറ്റ്ഫോം നിരന്തരം നിരീക്ഷിക്കും. നിങ്ങളുടെ രൂപസാദൃശ്യമുള്ള കൃത്രിമമോ മാറ്റം വരുത്തിയതോ ആയ വീഡിയോ ആരെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് സ്‌കാൻ ചെയ്യും. സിസ്റ്റം ഒരു സാമ്യം കണ്ടെത്തുകയാണെങ്കിൽ അത് ഉടൻ ഉപയോക്താവിനെ അറിയിക്കും. അവർക്ക് വീഡിയോ അവലോകനം ചെയ്തശേഷം ഉള്ളടക്കം നീക്കം ചെയ്യാൻ യൂറ്റിയൂബിനോട് ഔദ്യോഗികമായി ആവശ്യപ്പെടാം.
ഡീപ്ഫേക്കുകൾ സാധാരണയായി രാഷ്ട്രീയക്കാരും സിനിമ താരങ്ങളും അടക്കമുള്ളവരെയാണ് ലക്ഷ്യമിടാറുള്ളത്. എന്നാൽ വ്യാജ വീഡിയോകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വളരെ എളുപ്പത്തിൽ ലഭ്യമാകും എന്നതിനാൽ സാധാരണക്കാരെയും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ലക്ഷ്യമിടുന്നുണ്ട്. ഈ സാഹചര്യത്തിൽ യൂറ്റിയൂബിന്റെ പുതിയ എഐ ടൂളിന് പ്രാധാന്യം ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: AI deepfake detection tool now available to all YouTube users aged 18+, System functions like Content ID by scanning for synthetic human features, Users can request removal of unauthorized AI-generated likenesses, Real, unaltered footage is exempt from automatic deepfake removal policies, Protects both casual users and creators from cyberbullying and scams
Published: 17 May 2026, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented