
പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേയുടെ സേവനങ്ങളെ യെസ് ബാങ്ക് പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. യെസ് ബാങ്കുമായി സഹകരിച്ചാണ് ഫോണ്‍ പേ യുപിഐ സേവനങ്ങള്‍ നല്‍കിവന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ്ബാങ്കിന് വ്യാഴാഴ്ച റിസര്‍വ് ബാങ്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്ക് ഒരു മാസത്തേക്ക് 50,000 രൂപ മാത്രമേ യെസ്ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനേയും പിരിച്ചുവിട്ടു.
വായ്പകള്‍ അനുവദിക്കുന്നതും പുതുക്കുന്നതും നിക്ഷേപം നടത്തുക, ഏതെങ്കിലും ബാധ്യത വരുത്തുക അല്ലെങ്കില്‍ ഏതെങ്കിലും പേയ്മെന്റ് വിതരണം ചെയ്യാന്‍ സമ്മതിക്കുക എന്നിവയും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് യെസ് ബാങ്കിന്റെ യുപിഐ സേവനത്തെ ആശ്രയിച്ചിരുന്ന വ്യവസായ പങ്കാളികളേയും ബാധിച്ചു.
ഇന്ത്യയിലെ മുന്‍നിര യുപിഐ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫോണ്‍ പേ. യെസ് ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് ഫോണ്‍ പേ സേവനങ്ങള്‍ തടസപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കളേയാണ് ഇത് ബാധിച്ചത്.
സേവനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ സിഇഓ സമീര്‍ നിഗം പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നത് എങ്കിലും ഇപ്പോഴും ഫോണ്‍ പേ വഴി പണമയക്കാന്‍ സാധിക്കുന്നില്ല.
വ്യാപാരികളുമായുള്ള പണമിടപാട് പുനരാരംഭിച്ചിട്ടുണ്ടെന്നും മറ്റ് ഉപയോക്താക്കളുടെ യുപിഐ സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ പറഞ്ഞു.
യെസ് ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട്, മേക്ക് മൈ ട്രിപ്പ്, മിന്ത്ര, ജബോങ്, ക്ലിയര്‍ ട്രിപ്പ്, എയര്‍ടെല്‍, സ്വിഗ്ഗി, റെഡ്ബസ്, ഹങ്കര്‍ബോക്‌സ്, മുദ്ര പേ, ഉഡാന്‍, മൈക്രോസോഫ്റ്റ് കൈസാല, പിവിആര്‍ എന്നീ സേവനങ്ങളും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
അതേസമയം മറ്റ് പേമെന്റ് ഗേറ്റ് വേകള്‍ ഉപയോഗിക്കുന്നതിനാല്‍ എയര്‍ടെല്‍, മിന്ത്ര പോലുള്ള സേവനങ്ങളുടെ പണമിടപാടുകളെ യെസ്ബാങ്ക് പ്രശ്‌നം സാരമായി ബാധിച്ചിട്ടില്ല. ഫോണ്‍ പേ യുപിഐ സേവനത്തിനായി യെസ് ബാങ്കിനെ മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, വാലറ്റ് പേമന്റ് ഓപ്ഷനുകള്‍ ഫോണ്‍ പേ ലഭ്യമാക്കിയിട്ടുണ്ട്.
Content Highlights: yes bank crisis affected phone pe upi services
Published: 07 Mar 2020, 11:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented