പുതുവത്സരാഘോഷത്തിന് രാജ്യം തയ്യാറെടുക്കുന്നതിനിടെ പുതിയ രൂപത്തിലുള്ള സൈബർ തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പുമായി അധികൃതർ. പുതുവത്സരാശംസകളുടെ രൂപത്തിലുള്ള വ്യാജ സന്ദേശങ്ങൾ, സമ്മാന ഓഫറുകൾ, വ്യാജ ക്രെഡിറ്റ് കാർഡ് ഡീലുകൾ, യാത്രാ കിഴിവുകൾ, ഇവന്റ് ടിക്കറ്റുകൾ എന്നീ രൂപത്തിൽ തട്ടിപ്പുകാരുടെ സന്ദേശങ്ങൾ വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഡിവൈസുകളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

To advertise here,

ഇത് OTP-കളും ബാങ്കിംഗ് വിശദാംശങ്ങളും മോഷ്ടിക്കുന്നതിലേക്കും, വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിലേക്കും മറ്റ് ഗുരുതരമായ സൈബർ അപകടങ്ങളിലേക്കും നയിച്ചേക്കാം. ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമോ അപരിചിതമോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ നിർദേശിക്കുന്നു. ഹൈദരാബാദ് സൈബർ ക്രൈം യൂണിറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൈബർ തട്ടിപ്പ് ശ്രമം ഉണ്ടായാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

എങ്ങനെ സുരക്ഷ ഉറപ്പാക്കാം

  • അപരിചിതർ അയയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
  • ഫോർവേഡ് ചെയ്യപ്പെട്ട ഏതെങ്കിലും സന്ദേശം കൈകാര്യം ചെയ്യുന്നതിനുമമ്പ് അയച്ച ആൾ ആരാണെന്ന് സ്ഥിരീകരിക്കുക.
  • നിങ്ങളുടെ വാട്‌സ്ആപ്പ് എപ്പോഴും അപ്‌ഡേറ്റ് ചെയ്യുക. ഫോണിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പതിവായി പരിശോധിക്കുക.
  • സംശയാസ്പദമായ സന്ദേശങ്ങൾ സൈബർ ക്രൈം ഹെൽപ്പ് ലൈനുകളിലോ സർക്കാർ സൈബർ ക്രൈം പോർട്ടലിലോ റിപ്പോർട്ട് ചെയ്യുക.