
വിര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യകള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വിര്‍ച്വല്‍ റിയാലിറ്റി പോണ്. കഴിഞ്ഞ കുറച്ച് കാലമായി വിആര്‍ പോണിന് ആരാധകര്‍ ഏറി വരികയാണത്രേ.
കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വിആര്‍ പോണ് തിരയുന്നത് 115 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്സില്‍ (Ahrefs) നിന്നും ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാങ്ക്ലെസ് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016 ല്‍ ആദ്യ വിആര്‍ ഹെഡ്സെറ്റ് അവതരിപ്പിക്കപ്പെട്ടപ്പോഴാണ് ആളുകള്‍ ആദ്യമായി വിആര്‍ പോണിന് വേണ്ടി ഗൂഗിളില്‍ തിരയാന്‍ ആവേശം കാണിച്ചത്. ഇപ്പോഴുള്ള ഈ വര്‍ധന പുതിയ വിആര്‍ സാങ്കേതിക വിദ്യകളുടെ വരവിന്റെ പശ്ചാത്തലത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2023 ല്‍ ഒക്യുലസ് ക്വസ്റ്റ് 3 എന്ന വിആര്‍ ഉപകരണം പുറത്തിറങ്ങാന്‍ പോവുകയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഒക്യുലസ് ഉപകരണങ്ങള്‍ക്കും വിപണിയില്‍ ലഭ്യമായ മറ്റ് വിആര്‍ ഉപകരണങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇത് പക്ഷെ കേവലം പോണ് കാണുന്നതിന് വേണ്ടി മാത്രമല്ല. ഗെയിമിങ്, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയ പലവിധ ആവശ്യങ്ങള്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിആര്‍ ഗ്ലാസുകള്‍ക്ക് ഉപഭോക്താക്കളെ കിട്ടുന്നുണ്ട്.
ഡിജിറ്റല്‍ പോണ് നിര്‍മാണ വ്യവസായത്തിന്റെ മൂല്യം 2030 ഓടുകൂടി 20000 കോടി ഡോളറെത്തുമെന്നാണ് കണക്ക്. അതില്‍ വിആര്‍ ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ പങ്ക് എത്രത്തോളമായിരിക്കും എന്ന് കണ്ടറിയണം.
എന്താണ് വിആര്‍ പോണ്
സാധാരണ ഫോണുകളില്‍ കാണാന്‍ സാധിക്കുന്ന പോണ് വീഡിയോ അല്ല വിആര്‍ പോണ്. വിആര്‍ പോണ് കാണുന്നതിന് ഒരു വിആര്‍ ഹെഡ്സെറ്റ് ഉപയോഗിക്കണം. ചില വിലകുറഞ്ഞ വിആര്‍ ഹെഡ്സെറ്റുകള്‍ ഫോണുകള്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
വിര്‍ച്വല്‍ റിയാലിറ്റി പോണില് കാണുന്നയാള്‍ക്ക് കേവലം കാഴ്ചക്കാരന് എന്നതിനേക്കാള്‍ ഒരു പങ്കാളിയെന്ന സ്ഥാനമാണുണ്ടാവുക. ചുരുക്കി പറഞ്ഞാല്‍ കാഴ്ചക്കാരിന് എല്ലാം തന്റെ മുന്നില്‍ തന്റെ ചുറ്റും തന്നെ നടക്കുന്ന അനുഭവമാണ് വിആര്‍ പോണ് നല്‍കുക.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: technology news, Virtual Reality, VR porn search, VR Headset, Oculus 3
Published: 22 Jun 2022, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented