കൊച്ചി: വി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ഗാനവും കോളര്‍ ട്യൂണായി തെരഞ്ഞെടുക്കാനും വി ആപ്പില്‍ നിന്ന് പരസ്യങ്ങളില്ലാതെ എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങള്‍ ആസ്വദിക്കാനും സൗകര്യം.  

To advertise here,

ഇരുപതിലേറെ ഭാഷകളിലും പത്തിലേറെ വിഭാഗങ്ങളിലും നിന്നുള്ള ഗാനങ്ങള്‍ ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. കോളര്‍ട്യൂണ്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളവര്‍ക്ക് വി ആപ്പില്‍ നിന്ന് അധിക ചെലവില്ലാതെ പാട്ടുകള്‍ തെരഞ്ഞെടുക്കാം. 

പുതിയ ഉപഭോക്താക്കള്‍ക്ക് 69 രൂപ സബ്‌സ്‌ക്രിപ്ഷന്‍ ഫീസിലും ഇതു ചെയ്യാം. പരിധിയില്ലാത്ത ഗാനങ്ങളുടെ ഡൗണ്‍ലോഡുമായി പ്രതിമാസം 49, ത്രൈമാസം 99 രൂപ, പ്രതിവര്‍ഷം 249 രൂപ എന്നീ നിരക്കുകളിലും കോളര്‍ട്യൂണുകള്‍ ലഭ്യമാകും.