വിവരം കൃത്യമാക്കിക്കൊടുത്താൽ ചുരുങ്ങിയസമയംകൊണ്ട് സിംകാർഡ് തരുന്ന വെൻഡിങ് കിയോസ്കുമായി ബി.എസ്.എൻ.എൽ. ഇന്റൻസ് ടെക്‌നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി.എം. സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ ഇത് അവതരിപ്പിച്ചു. കിയോസ്കുവഴി സിംകാർഡ് എടുക്കാൻ ആധാർ നമ്പറും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണും വേണം.

To advertise here,

നടപടിക്രമം ഇങ്ങനെ: കിയോസ്‌കുവഴി സിം കാർഡ് എടുക്കാൻ ആധാർ നമ്പരും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുളള ഫോണും വേണം. ഫെയ്‌സ് റെക്കഗൈനേഷൻ ആവശ്യമായതിനാൽ അപ്‌ഡേറ്റ് ചെയ്ത ആധാർ ആയിരിക്കണം.

1) ആളെ തിരിച്ചറിയൽ
മെഷീനിന്റെ സ്‌ക്രീനിലെ വിൻഡോയിൽ സിം കാർഡ് ഓപ്ഷനിൽ  ആധാർ നമ്പർ നൽകുക. തുടർന്ന് അതിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോയും കൃഷ്ണമണിയുെട പരിശോധനയും നടക്കും. പിന്നാലെ വിരലടയാളം നൽകണം. ആധാർ വെരിഫിക്കഷൻ പൂർത്തിയാകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും.
2) നമ്പർ തിരഞ്ഞെടുക്കൽ
വ്യക്തിവിവരം മൊബൈൽ സേവനദാതാവിന്റെ സെർവറിലേക്ക് കൈമാറുന്നതോടെ മൊബൈൽ സിം നമ്പർ തിരഞ്ഞെടുക്കാം. പണം കൊടുത്ത് എടുക്കേണ്ട ഫാൻസി നമ്പരുകളും ഉണ്ട്.
3) പണം അടയ്ക്കൽ
സിം കാർഡിന്റെ ഫീസും ഫാൻസി നമ്പർ എടുത്താൽ അതിന്റെ തുകയും റീചാർജ് ചെയ്യണമെങ്കിൽ അതിനുള്ള തുകയും നൽകുന്നതോടെ കിയോസ്‌കിൽ നിന്ന് സിംകാർഡ് പുറത്തേക്ക് വരും. അൽപസമയത്തിനകം ആക്ടിവേറ്റ് ആകും.