
പ്രതീകാത്മക ചിത്രം | Photo: AI Generated Image
പോക്കറ്റിലെ കാശിനേക്കാൾ സ്മാർട്ട്‌ഫോണിലെ യു.പി.ഐ. ആപ്പുകളെ കൂടുതൽ ആശ്രയിക്കുന്നവരാണ് ഇന്ന് കൂടുതൽ. ഒരു ചായ കുടിച്ചാൽ പോലും പണം നൽകാനായി കടയിലുള്ള യു.പി.ഐ. ആപ്പിന്റെ ക്യു.ആർ. കോഡ് ആയിരിക്കും പലരും സ്കാൻ ചെയ്യുക.
ഓൺലൈൻ പെയ്മന്റ് സൗകര്യത്തിന് നിലവിലുള്ള സ്വീകാര്യത കാരണം ഉപയോക്താക്കൾ ഒന്നിലധികം ആപ്പുകൾ മാറിമാറി ഉപയോഗിക്കുന്നുണ്ട്. ഇത് പലപ്പോഴും വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലായി ഒന്നിലധികം യു.പി.ഐ. ഐ.ഡി.കൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതിൽ പല ഐ.ഡി.കളും പിന്നീട് ഉപയോഗിക്കാതെ പോകുന്നുമുണ്ട്. ഇത്തരത്തിൽ ഉപയോഗത്തിലില്ലാത്ത യു.പി.ഐ. ഐ.ഡി.കൾ സാമ്പത്തിക തട്ടിപ്പിലേക്ക് വഴിയൊരുക്കുമെന്ന് അറിഞ്ഞിരിക്കണം.
ഉപയോക്താവ് അധികം ഉപയോഗിക്കാത്ത പെയ്മന്റ് ആപ്പ് ഫോണിൽനിന്ന് അൺഇൻസ്റ്റാൾ ചെയ്താലും യു.പി.ഐ. ഐ.ഡി.കൾ ഇല്ലാതാകുന്നില്ല. പല സാഹചര്യങ്ങളിലും യു.പി.ഐ.യുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ, മാൻഡേറ്റുകൾ, ഓട്ടോപേ നിർദേശങ്ങൾ, യു.പി.ഐ. ലൈറ്റ് എന്നിവ ബാങ്കിലോ പെയ്മന്റ് സർവീസ് പ്രൊവൈഡറിലോ സജീവമായി തുടരും. ഈ വിവരങ്ങൾ പലവിധത്തിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
യു.പി.ഐ. ഐ.ഡി. കൈവിട്ടാൽ
- പഴയ സിം കാർഡ് വിവരങ്ങൾ ഉപയോഗിച്ചോ, ഫിഷിങ് വഴിയോ മറ്റ് തട്ടിപ്പ് മാർഗങ്ങൾ വഴിയോ ആരെങ്കിലും നിങ്ങളുടെ പഴയ യു.പി.ഐ. ഐ.ഡി. കൈക്കലാക്കിയാൽ അവർക്ക് ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കും.
- യു.പി.ഐ. ഐ.ഡി.യുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് സജീവമാണെങ്കിൽ, അതിലേക്ക് പണം വരാനും ചില സന്ദർഭങ്ങളിൽ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെടാനും സാധ്യതയുണ്ട്.
- വ്യാജ ഇടപാടുകൾ നടത്തുന്നതിനും നിങ്ങളുടെ പേരിൽ മറ്റുള്ളവരെ പറ്റിക്കുന്നതിനും തട്ടിപ്പുകാർക്ക് യു.പി.ഐ. ഐ.ഡി. ദുരുപയോഗം ചെയ്യാൻ കഴിയും.
- വ്യാജ പെയ്മന്റ് റിക്വസ്റ്റുകൾ അയച്ചോ ഒ.ടി.പി. തട്ടിപ്പുകളിലൂടെയോ തട്ടിപ്പ് നടത്താൻ പഴയ യു.പി.ഐ. ഐ.ഡി.കൾ ഉപയോഗിച്ചേക്കാം.
പഴയ യു.പി.ഐ. ഐ.ഡി.കൾ എങ്ങനെ ഒഴിവാക്കാം
- ഉപയോഗിക്കാത്ത പെയ്മന്റ് ആപ്പുകളിൽനിന്ന് എല്ലാ ബാങ്ക് അക്കൗണ്ടുകളും അൺലിങ്ക് ചെയ്യുക.
- യു.പി.ഐ. ഐ.ഡി. ഡിലീറ്റ് ചെയ്യുക.
- ആപ്പിൽ പൂർണമായ ഡീആക്ടിവേഷൻ ഓപ്ഷനുകൾ ലഭ്യമല്ലെങ്കിൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക.
- ഓട്ടോപേ മാൻഡേറ്റുകളും നിർത്തലാക്കുക.
- യു.പി.ഐ. ലൈറ്റ് പ്രവർത്തനരഹിതമാക്കുകയും ബാക്കിയുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ മാറ്റുകയും ചെയ്യാം.
- ബാങ്കിങ് റെക്കോഡുകളുമായി ലിങ്ക് ചെയ്തിട്ടുള്ള പഴയ മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യുക.
Content Highlights: Keeping unused UPI IDs active on your phone—even after uninstalling payment apps—poses a massive financial fraud risk, making it essential to manually unlink bank accounts and delete the IDs permanently.
Published: 22 May 2026, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented