മുംബൈ: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം സെപ്റ്റംബറിൽ 11.39 ശതമാനമായി ഉയർന്നു. 2022 - 23 അടിസ്ഥാന വർഷമായുള്ള പുതിയ സീരീസിൽ ഇതുവരെയുള്ള ഉയർന്ന നിരക്കാണിത്. ഓഗസ്റ്റിൽ 9.92 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, ഉത്പാദന വസ്തുക്കൾ തുടങ്ങിയവയുടെ വില വർധനയാണ് മൊത്തവില പണപ്പെരുപ്പം ഉയരാൻ കാരണമായതെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ധന - ഊർജ മേഖലയിൽ പണപ്പെരുപ്പം ഓഗസ്റ്റിലെ 22.93 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 25.85 ശതമാനമായി ഉയർന്നു. അസംസ്കൃത എണ്ണ, പ്രകൃതി വാതക വിലക്കയറ്റത്തോത് ഇക്കാലത്ത് 34.41 ശതമാനത്തിൽനിന്ന് 57.32 ശതമാനമായി കൂടി. കൽക്കരി, ലിഗ്നൈറ്റ് പണപ്പെരുപ്പം 1.57 ശതമാനത്തിൽനിന്ന് 9.31 ശതമാനമായാണ് കൂടിയത്.
Content Highlights: Wholesale inflation rose to 11.39% in September., Driven by increases in food, fuel, and manufactured goods prices., Fuel and power inflation surged from 22.93% to 25.85%., Crude oil and natural gas inflation jumped from 34.41% to 57.32%.
Published: 15 Oct 2026, 08:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented