നീണ്ട ഇടവേളയ്ക്കുശേഷം നിരക്ക് വർധനവുമായി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകളുടെ പലിശനിരക്കായ റിപ്പോ ഇതോടെ 5.50 ശതമാനമായി. ആർ.ബി.ഐ. ഗവർണർ സഞ്ജയ് മൽഹോത്രയാണ് വാർത്താസമ്മേളനത്തിൽ നിരക്കുവർധന അറിയിച്ചത്. നിക്ഷ്പക്ഷക്ഷമായിരുന്ന നയം കർശന(Calibrated Tightening)മാക്കുകയും ചെയ്തു.
പണപ്പെരുപ്പനിരക്കിലെ വർധന, രൂപയുടെ മൂല്യമിടിവ്, ആഗോളവിപണിയിലെ ക്രൂഡ് വിലവർധന, യു.എസ്. ഫെഡ് അടക്കമുള്ള കേന്ദ്രബാങ്കുകൾ നിരക്ക് ഉയർത്തുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ.
വളർച്ചാ അനുമാനം ഉയർത്തി
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വളർച്ചാ അനുമാനം ആർബിഐ ഉയർത്തി. നടപ്പ് സാമ്പത്തിക വർഷത്തെ അനുമാനം 40 ബേസിസ് പോയന്റ് വർധിപ്പിച്ച് 7.1 ശതമാനമാക്കി. അതേസമയം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ക്രൂഡ് വില, വ്യാപാര തടസ്സങ്ങൾ എന്നിവ രാജ്യത്തിന്റെ വളർച്ചാ സാധ്യതകളെ ബാധിച്ചേക്കാമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
'പ്രതികൂല ഘടകങ്ങൾ പരിഗണിക്കുമ്പോൾ, ഈ വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ച 7.1 ശതമാനമായിരിക്കും. രണ്ടാം പാദത്തിൽ 7.2 ശതമാനവും മൂന്നാം പാദത്തിൽ 6.9 ശതമാനവും നാലാം പാദത്തിൽ 6.8 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്,' മൽഹോത്ര പറഞ്ഞു.
| പുതിയ നിരക്ക് (%) | |
|---|---|
| റിപ്പോ നിരക്ക് | 5.50% (25 bps വർധന) |
| സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) | 5.25% |
| മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) | 5.75% |
| ബാങ്ക് നിരക്ക് | 5.75% |
രാജ്യത്തെ മൊത്ത ആഭ്യന്തരഉത്പാദന (ജി.ഡി.പി.) വളർച്ച പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ തുടരുമ്പോഴും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ടാണ് ആർ.ബി.ഐ.യുടെ ഈ നീക്കം. എന്നാൽ, നിരക്കുവർധനയിലൂടെ ബാങ്കുകളുടെ വായ്പാച്ചെലവ് ഉയരുകയും വ്യക്തിഗതവായ്പകളുടെ പലിശനിരക്കുകളിലും ഇ.എം.ഐ. (EMI) തുകകളിലും വർധനവുണ്ടാകുകയും ചെയ്യും.
- ആർ.ബി.ഐ. ഇതിനുമുമ്പ് റിപ്പോ നിരക്ക് വർധിപ്പിച്ചത് 2023 ഫെബ്രുവരിയിലായിരുന്നു. അന്ന് 0.25 ശതമാനം വർധിപ്പിച്ച് നിരക്ക് 6.50 ശതമാനമായി ഉയർത്തി.
- 2023-24 കാലയളവിൽ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നശേഷം, 2025-ൽ ആർ.ബി.ഐ. നാലു തവണകളായി 1.25 ശതമാനം (125 ബേസിസ് പോയിന്റ്) കുറച്ചു.
- കുറച്ചുകാലമായി തുടരുന്ന നിരക്കിളവുകളിൽനിന്നുള്ള വ്യക്തമായ നയമാറ്റത്തെയാണ് നിലവിലെ വർധന സൂചിപ്പിക്കുന്നത്.
പ്രധാന കാരണങ്ങൾ
| റീട്ടെയിൽ പണപ്പെരുപ്പം | 4.82% ആയി | ആർ.ബി.ഐയുടെ ലക്ഷ്യമായ 4% എന്നതിനേക്കാൾ മുകളിലാണ് നിലവിലുള്ളത്. ഉത്സവ സീസണിൽ ഇത് പരമാവധി ഉയർന്നേക്കാം. |
| രൂപയുടെ മൂല്യത്തകർച്ച | ഡോളറിനെതിരെ രൂപയുടെ മൂല്യം ₹96 കടന്ന് ₹97 ലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. | ഇറക്കുമതി അധിഷ്ഠിത പണപ്പെരുപ്പ സാധ്യത കൂടുന്നു. |
| ക്രൂഡ് ഓയിൽ | ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നു. | രാജ്യത്തെ ഊർജ- ഉത്പാദന ചെലവുകൾ കൂടുന്നു. |
| ആഗോള നയങ്ങൾ | യു.എസ്. ഫെഡറൽ റിസർവും മറ്റ് പ്രധാന ബാങ്കുകളും പലിശ നിരക്കുകൾ ഉയർത്തുന്നു. | യു.എസ്. ട്രഷറി ആദായം ഉയരുന്നത് ഇന്ത്യയും യു.എസും തമ്മിലുള്ള പലിശ നിരക്കുകളിലെ വിടവ് കുറയ്ക്കുകയും രൂപയിൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. |
Content Highlights: RBI is expected to raise the repo rate by 0.25% to 5.50%., First potential rate hike since February 2023., Driven by rising inflation, rupee depreciation, and global crude oil prices., Monetary Policy Committee decision will be announced on October 7.
Published: 06 Oct 2026, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented