മുംബൈ: യുപിഐ ആപ്പില്‍ സ്വീകരിക്കുന്നയാള്‍ നല്കേണ്ടയാള്ക്ക് റിക്വസ്റ്റ് അയച്ച് പണം സ്വീകരിക്കുന്ന സംവിധാനം നിര്‍ത്തുന്നു. നവംബര്‍ ഒന്നുമുതല്‍ ഈ സേവനം അവസാനിപ്പിക്കാനാണ് നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്റെ തീരുമാനം. 'പുള്‍ ട്രാന്സാക്ഷന്' എന്നാണ് ഇത് അറിയപ്പെടുന്നത്.
വ്യക്തികള്‍ തമ്മിലുള്ള പുള്‍ ട്രാന്‍സാക്ഷനുകളില്‍ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. സേവനം നിര്‍ത്തുന്നതായും ഇതിനുള്ള സൗകര്യം ആപ്പുകളില്‍നിന്ന് നീക്കണമെന്നും കാട്ടി ബാങ്കുകള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കും എന്‍പിസിഐ അറിയിപ്പ് കൈമാറി.
ഈ രീതിയില്‍ പരമാവധി 2,000 രൂപവരെയാണ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്നത്. സാധാരണ രീതിയില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് അക്കൗണ്ട് അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ നല്കി പണം കൈമാറുന്നതിനുപകരം പണം സ്വീകരിക്കുന്നയാള്‍ നല്കേണ്ടയാള്ക്ക് ഇത്ര രൂപ നല്കാന് ആവശ്യപ്പെട്ട് സന്ദേശം നല്‍കുന്നതാണ് ഈ സംവിധാനം.
ഈ റിക്വസ്റ്റിന് ഉപഭോക്താക്കള്‍ പലപ്പോഴും അറിയാതെ പിന്‍നമ്പര്‍ നല്കി അംഗീകാരം നല്കുന്നു. ഇത് ഇവര്‍ക്ക് പണം നഷ്ടമാകാനിടയാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
Content Highlights: NPCI is shutting down UPI Collect Request for Person to Person transactions
Published: 14 Aug 2025, 11:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented