മുംബൈ: ഏതു യു.പി.ഐ. ആപ്പും ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാന്‍ വഴിയൊരുക്കി റിസര്‍വ് ബാങ്ക്. കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതോടെ ഡിജിറ്റല്‍ വാലറ്റുകള്‍ യു.പി.ഐ. പ്ലാറ്റ്ഫോമില്‍ പരസ്പരം ഉപയോഗിക്കാന്‍ സൗകര്യമൊരുങ്ങുകയാണ്.
ഇതുവരെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ക്കായിരുന്നു ഏതു യു.പി.ഐ. ആപ്പും ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്. പ്രീപെയ്ഡ് പേമെന്റ് സേവന കമ്പനികള്‍ നല്കിവന്നിരുന്ന ഡിജിറ്റല്‍ വാലറ്റ്, ആ കമ്പനിയുടെതന്നെ യു.പി.ഐ. ആപ്പുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
കെ.വൈ.സി.യുള്ള ഡിജിറ്റല്‍ വാലറ്റാണെങ്കില്‍ ഇനി മുതല്‍ അത് എല്ലാ യു.പി.ഐ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകുമെന്ന് ആര്.ബി.ഐ. വ്യക്തമാക്കി. ഇതിനായി പ്രീപെയ്ഡ് പേമെന്റ് സേവനം നല്കുന്ന കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റുകളുടെ കെ.വൈ.സി. നടപടികള്‍ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേര്‍ഡ് പാര്‍ട്ടി യു.പി.ഐ. ആപ്പുകള്‍ ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ആര്.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.
വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് യു.പി.ഐ. സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം.
ഇതോടെ യു.പി.ഐ. സംവിധാനം കൂടുതല്‍ ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നു.
Content Highlights: RBI allows linking any UPI app to KYC-verified digital wallets
Published: 28 Dec 2024, 09:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented