നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് (Telegram) ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾക്കെതിരെ ടെലഗ്രാം സിഇഒ പാവൽ ദുറോവ് രംഗത്ത്. ഈ നടപടി യഥാർത്ഥ കുറ്റവാളികൾക്ക് പകരം ഇന്ത്യയിലെ 15 കോടിയിലധികം (150 ദശലക്ഷം) വരുന്ന സാധാരണ ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

To advertise here,

ചില ഉപയോക്താക്കൾ ചോർന്ന പരീക്ഷാ ചോദ്യങ്ങൾ പങ്കുവെച്ചതിനാണ് ഇന്ത്യയുടെ ഐടി മന്ത്രാലയം ടെലഗ്രാം ഒരാഴ്ചത്തേക്ക് നിരോധിച്ചതെന്നും, ചോദ്യപേപ്പർ ചോർത്തിയവരെയല്ല ഈ വിലക്ക് ബാധിക്കുന്നതെന്നും ദുറോവ് എക്സിൽ കുറിച്ചു. വിലക്ക് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും വിവരങ്ങൾ ചോർത്തുന്നവർ മറ്റ് ആപ്പുകളിലേക്ക് മാറുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വാദിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചോർന്ന ചോർന്ന പരീക്ഷാ സാമഗ്രികളും അനുബന്ധ തട്ടിപ്പുകളും പങ്കിടുന്ന നൂറുകണക്കിന് ചാനലുകൾ ഇന്ത്യയിൽ നിന്ന് ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്ന് മറ്റൊരു പാവെൽ ദുറോവ് പറഞ്ഞു. 

പഴയ പോസ്റ്റ് എഡിറ്റ് ചെയ്തുള്ള ബാക്ഡേറ്റിങ് തട്ടിപ്പുകൾ തടയാൻ എഡിറ്റ് ചെയ്കുവെന്ന് കാണിക്കുന്ന ലേബലും കാണിക്കുന്നുണ്ടെന്നും. ടെലഗ്രാം നല്ലതിന് വേണ്ടിയുള്ളതാണെന്നും താൽകാലികമായി പോലും അത് നിരോധിക്കുന്നത് തെറ്റാണെന്നും ദുറോവ് കൂട്ടിച്ചേർത്തു

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ടെലഗ്രാമിന് രാജ്യത്ത് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജൂൺ 22 വരെ ആക്സസ് പരിമിതപ്പെടുത്താനും, ജൂൺ 30 വരെ മെസ്സേജുകൾ എഡിറ്റ് ചെയ്യുന്നത് തടയാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ടെലഗ്രാം വഴി നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിക്കുന്നത് തടയാനും, വ്യാജ തെളിവുകൾ നൽകി വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നത് ഒഴിവാക്കാനുമാണ് ഈ നടപടിയെന്ന് എൻടിഎ (NTA) വ്യക്തമാക്കി. തട്ടിപ്പുകളോ തെറ്റായ വിവരങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ ഹെൽപ്പ് ലൈൻ വഴിയോ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ടെലഗ്രാം നിരോധിക്കുന്നത് പരീക്ഷാ തട്ടിപ്പിനുള്ള ഒരു ശാശ്വത പരിഹാരമല്ലെന്നും ഇത് അനാവശ്യ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും (IFF) എൻടിഎയുടെ നടപടിയെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.