
ന്യൂഡല്‍ഹി: 5ജി ട്രയല്‍സ് നടത്തുന്നതിന് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് ആറ് മാസം കൂടി സമയം അനുവദിച്ച് ടെലികോം വകുപ്പ്. മെയ് 22 വരെ ട്രയല്‍സ് നടത്താം. ഇതോടെ അടുത്തവര്‍ഷം ആദ്യ മാസങ്ങളില്‍ 5ജി സ്‌പെക്ട്രം ലേലം നടക്കാനിടയില്ല. 2022 ജനുവരിയ്ക്കും മാര്‍ച്ചിനും ഇടയിലായി സ്‌പെക്ട്രം ലേലം നടത്തുമെന്നായിരുന്നു ടെലികോം വകുപ്പ് ഇതുവരെ പറഞ്ഞിരുന്നത്.
നവംബര്‍ 26 നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന ട്രയല്‍ പെര്‍മിറ്റ് അവസാനിക്കുന്നത്. ഇനിയും തയ്യാറെടുപ്പുകള്‍ വേണ്ടതുണ്ടെന്ന കാരണം കൂടി ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കാലാവധി നീട്ടി ചോദിച്ചത്. ആറ് മാസത്തേക്ക് ട്രയല്‍ കാലാവധി നീട്ടി നല്‍കിയ കത്ത് കമ്പനികള്‍ക്ക് ലഭിച്ചു.
700 മെഗാഹെര്‍ട്സ്, 3.3 -3.6 ജിഗാഹെര്‍ട്സ്, മില്ലിമീറ്റര്‍ വേവ് എന്നിവയുള്‍പ്പെടെ നിരവധി ബാന്‍ഡുകളെ കുറിച്ച് ട്രായ് ഇതുവരെ ശുപാര്‍ശ നല്‍കിയിട്ടില്ല. സ്പെക്ട്രം ലഭ്യതയ്ക്കും അതിന്റെ പര്യാപ്തയ്ക്കും വേണ്ടി വളരെയധികം ജോലികള്‍ ചെയ്യേണ്ടതുണ്ടെന്ന് ടെലികോം രംഗത്തെ ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രാലയവും ഐഎസ്ആര്‍ഒയും ഇനിയും ധാരാളം സ്‌പെക്ട്രം ഒഴിച്ചിടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
3300-3400 മെഗാഹെര്‍ട്‌സ് ബാന്‍ഡ് സ്‌പെക്ട്രമാണ് പ്രതിരോധ മന്ത്രാലയം കൈവശം വെച്ചിരിക്കുന്നത്. 3400-3425 മെഗാഹെര്‍ട്‌സ് ബാന്‍ഡ് സ്‌പെക്ട്രം ആണ് ഐഎസ്ആര്‍ഒയുടെ കയ്യില്‍.
5ജി സാങ്കേതിക വിദ്യവിന്യസിക്കാന്‍ ആവശ്യമായ അടിസ്ഥാന അളവായ 3.3 - 3.6 ജിഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5ജി സ്‌പെക്ട്രത്തിലെ 100 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന് 50000 കോടി രൂപ ചിലവ് വരും. ഇത് പക്ഷെ വളരെ കൂടിയ വിലയാണെന്നാണ് ടെലികോം കമ്പനികള്‍ പറയുന്നത്.
മെയിലാണ് 700 മെഗാഹെര്‍ട്‌സ്, 3.5 ജിഗാഹെര്‍ട്‌സ്, 26 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളില്‍ ടെലികോം വകുപ്പ് 5ജി ട്രയല്‍ സ്‌പെക്ട്രം അനുവദിച്ചത്. അന്ന് മുതല്‍ രാജ്യത്തെ മുന്‍നിര കമ്പനികള്‍ വിവിധ കമ്പനികളുമായി 5ജി വിന്യാസത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് കമ്പനികള്‍. ഈ പശ്ചാത്തലത്തില്‍ നിരവധി 5ജി പിന്തുണയുള്ള സ്മാര്‍ട്‌ഫോണുകളും ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്.
Content Highlights: telcos get six-month 5G trial extension 5G spectrum auction will be delayed
Published: 10 Nov 2021, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented