ഒട്ടുമിക്ക ഉപഭോക്താക്കളുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവയാണ് ഐഫോണുകള്‍. പുതിയ ഐഫോണ്‍ മോഡലുകള്‍ക്കായി കാത്തിരിക്കുന്നവരും ഏറെയാണ്. അതിനിടെ അടുത്തിടെ പുറത്തിറങ്ങിയ ഐഫോണ്‍ 16 പ്രോ മോഡലുമായി ബന്ധപ്പെട്ട് ഒരു ടെക് എക്‌സിക്യുട്ടീവ് പങ്കുവെച്ച അഭിപ്രായമാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഫേസ്ബുക്ക് മുന്‍ എന്‍ജിനീയറായ ആദിത്യ അഗര്‍വാള്‍ എന്നയാള്‍ ഐഫോണ്‍ 16 പ്രോ തന്നെ നിരാശപ്പെടുത്തിയെന്നാണ് പ്രതികരിച്ചത്.
ഞാന്‍ ഐഫോണ്‍ 14 പ്രോയില്‍ നിന്ന് ഐഫോണ്‍ 16 പ്രോയിലേക്ക് മാറി. എനിക്ക് ഇവ തമ്മിലുള്ള വ്യത്യാസം പറയാനാകുന്നില്ല. പുതിയ ഫോണിന്റെ സെറ്റ് അപ്പിന് 24മണിക്കൂറെടുത്തു.ഇത് സമയം കളയുന്നതുപോലെയാണ്.- അഗര്‍വാള്‍ എക്‌സില്‍ കുറിച്ചു. ഇതിലെ ആപ്പിള്‍ ഇന്റലിജന്‍സ് എന്താണെന്ന് മനസിലാകുന്നില്ലെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
അഗര്‍വാളിന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. അഗര്‍വാളിന്റെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ ഉപഭോക്താക്കള്‍ ഇത് അംഗീകരിക്കില്ലെന്നും പൈസ കുറവുള്ള ധാരാളം ഫോണുകള്‍ വിപണിയിലുണ്ടെന്നും ഒരാള്‍ കമന്റിട്ടു.
സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്.
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ് ഇതുവഴി ഫോണുകളില്‍ ലഭിക്കുക. ആപ്പിളിന്റെ പുതിയ എ18 ചിപ്പ്സെറ്റുകളിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ 15 മോഡലുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights: Tech Executive says Upgrade To iPhone 16 Pro Waste Of Time
Published: 06 Oct 2024, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented