സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതായി സ്‌പേസ് എക്‌സ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സഞ്ചാരികളെയും ചരക്കുകളും കൊണ്ടുപോകാൻ കഴിവുള്ള പൂർണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് നിർമ്മിക്കാനുള്ള ശ്രമങ്ങളിലെ വലിയ മുന്നേറ്റമാണിതെന്ന് കമ്പനി പറയുന്നു. ജൂലായ് 25-ന് ഇന്ത്യൻ സമയം പുലർച്ചെ 4:21-ന് ടെക്‌സസിലെ സ്റ്റാർബേസിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

To advertise here,

ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ശക്തവുമായ റോക്കറ്റാണിത്. ദിവസങ്ങൾക്ക് മുൻപ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിലെ പ്രശ്‌നം കാരണം അവസാന നിമിഷം ഇതിന്റെ വിക്ഷേപണം റദ്ദാക്കേണ്ടിവന്നിരുന്നു. വീണ്ടും നടത്തിയ വിക്ഷേപണമാണ് വിജയകരമായത്. 20 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ വിജയകരമായി താഴ്ന്ന ഭ്രമണപഥത്തിലെത്തിച്ചു.

കൺട്രോൾഡ് സ്പ്ലാഷ്ഡൗൺ വിജയിച്ചില്ല

വിക്ഷേപണത്തിനുശേഷം ഏകദേശം 2 മിനിറ്റിന് കഴിഞ്ഞതോടെ താഴ്ഭാഗത്തെ ബൂസ്റ്റർ ഭാഗം സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ടു. തുടർന്ന് ബൂസ്റ്റർ സ്വയം പിന്നിലേക്ക് തിരിയുകയും മെക്‌സിക്കോ ഉൾക്കടലിൽ നിയന്ത്രിതമായി പതിക്കുന്നതിനായി വേഗത കുറയ്ക്കുകയും ചെയ്തു. എന്നാൽ, കൺട്രോൾഡ് സ്പ്ലാഷ്ഡൗൺ വിജയിച്ചില്ല. ലാൻഡിങ് ബേണിനിടെ എഞ്ചിന് ഇഗ്‌നിഷൻ പ്രശ്‌നം നേരിട്ടുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. റാപ്റ്ററുകൾ പൂർണമായും വിജയകരമായി പ്രവർത്തിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ഒരു മണിക്കൂറിന്സ്റ്റാർഷിപ്പ് റോക്കറ്റ് അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു.

ഫ്‌ളൈറ്റ് 13 പ്രധാനപ്പെട്ടത്

സ്റ്റാർഷിപ്പിനെ പൂർണ്ണമായും പ്രവർത്തനക്ഷമമായ ലോഞ്ച് വാഹനമാക്കി മാറ്റുന്നതിന് മുന്നോടിയായുള്ള സുപ്രധാന ഘട്ടമാണ് ഫ്‌ളൈറ്റ് 13.

കൂടുതൽ വലിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിന്യസിക്കാനും നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിനെ പിന്തുണയ്ക്കാനും മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുമുള്ള സ്‌പേസ്എക്‌സിന്റെ പദ്ധതികളിൽ ഈ റോക്കറ്റിന്റെ പങ്ക് നിർണായകമാണ്. ലോഞ്ചും തിരിച്ചുവരവും അതിജീവിക്കാൻ വാഹനത്തിന് കഴിയുമെന്ന് മുൻകാല വിക്ഷേപണങ്ങളിൽതന്നെ തെളിയിക്കപ്പെട്ടിരുന്നു. ബഹിരാകാശത്തെ പേലോഡ് വിന്യാസവും എഞ്ചിൻ റീലൈറ്റും അടക്കമുള്ളവയാണ് ഇത്തവണ പരീക്ഷിക്കപ്പെട്ടത്.