ബഹിരാകാശത്ത് കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക്. ഡിസംബര്‍ 14 തിങ്കളാഴ്ച രാവിലെ 29 ഉപഗ്രഹങ്ങള്‍ കൂടി സ്റ്റാര്‍ലിങ്ക് ഭ്രമണപഥത്തില്‍ എത്തിച്ചു. ഇന്ത്യന്‍ സമയം രാവിലെ 10.55 ന് ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേണം. ഒരു മണിക്കൂറിന് ശേഷം 29 ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് റിലേ ഉപഗ്രഹങ്ങളും വിന്യസിക്കുംവിധമാണ് ദൗത്യം ക്രമീകരിച്ചിരുന്നത്.
2025 ലെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നൂറാമത് വിക്ഷേപണമാണ് തിങ്കളാഴ്ച നടന്നത്. ചൊവ്വാഴ്ച കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് മറ്റൊരു ഫാല്‍ക്കണ്‍ 9 റോക്കറ്റ് കൂടി വിക്ഷേപിക്കുന്നുണ്ട്. ഡിസംബര്‍ 13 നും ഫാല്‍ക്കണ്‍ 9 വിക്ഷേപണം നടന്നിരുന്നു. പുനരുപയോഗിക്കാനാവുന്ന റോക്കറ്റിന്റെ ബൂസ്റ്റര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരികെ ഇറങ്ങി.
സ്റ്റാര്‍ലിങ്കിന്റെ ഭീമന്‍ ഉപഗ്രഹ ശൃംഖലയ്ക്ക് നിലവില്‍ 9300 ല്‍ ഏറെ ഉപഗ്രഹങ്ങള്‍ സജീവമായുണ്ട്. 2019 മുതല്‍ 10000 ല്‍ ഏറെ ഉപഗ്രഹങ്ങള്‍ കമ്പനി വിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയില്‍ എവിടെയും ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. പരമ്പരാഗത ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് എത്തിപ്പെടാത്ത സങ്കീര്‍ണമായ ഭൂപ്രദേശങ്ങളില്‍ കണക്ടിവിറ്റി എത്തിക്കാന്‍ ഇതുവഴി സാധിക്കും.
Content Highlights: lon Musk's Starlink expands its satellite constellation with the successful launch of 29 new satellites aboard a SpaceX Falcon 9 rocket from Florida
Published: 15 Dec 2025, 02:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented