ന്റർപ്രൈസ് എഐ (നിർമ്മിതബുദ്ധിI) വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള വലിയ നീക്കവുമായി ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്‌സ്. എഐ കോഡിങ് ഏജന്റായ കേഴ്‌സറിന് പിന്നിലുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ അനിസ്ഫിയറിനെ 60 ബില്യൺ (6000 കോടി) ഡോളറിന് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

To advertise here,

പ്രാരംഭ ഓഹരി വിൽപ്പന (ഐപിഓ)യിലൂടെ നാസ്ഡാക്കിൽ സ്‌പേസ്എക്‌സ് ചരിത്രപരമായ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ഐപിഓ കമ്പനിയുടെ മൂല്യം 2 ട്രില്യൺ (രണ്ട് ലക്ഷം കോടി) ഡോളറിന് മുകളിലെത്തിക്കുകയും ലോകത്തിലെ ഏറ്റവും മൂല്യവത്തായ കോർപ്പറേഷനുകളിൽ ഒന്നായി സ്‌പേസ്എക്‌സിനെ മാറ്റുകയും ചെയ്തിരുന്നു.

2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ കമ്പനികളുടെ ലയനം ഔദ്യോഗികമായി പൂർത്തിയാകുമെന്ന് സ്‌പേസ്എക്‌സ് ഉദ്യോഗസ്ഥർ പറയുന്നു. സ്‌പേസ്എക്‌സ് ഏറെക്കാലമായി കേഴ്‌സറിനെ നിരീക്ഷിച്ചു വരികയായിരുന്നു. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായ സ്റ്റാർട്ടപ്പിനെ 60 ബില്യൺ ഡോളറിന് വാങ്ങാനോ പകരം 10 ബില്യൺ ഡോളർ നൽകി കോർപ്പറേറ്റ് പങ്കാളിത്തം സ്ഥാപിക്കാനോ ഉള്ള സാധ്യതകൾ സ്‌പേസ് എക്‌സിന് മുന്നിലുണ്ടായിരുന്നു. പൂർണമായി ഏറ്റെടുക്കാനാണ് സ്‌പേസ്എക്‌സ് തീരുമാനിച്ചത്.

2022 ൽ സ്ഥാപിതമായ കമ്പനിയാണ് കേഴ്‌സർ. കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഓട്ടോമേറ്റ് ചെയ്യുന്നതിലും കോഡിങ് ഏജന്റുകൾ വികസിപ്പിക്കുന്നതിലും എഐ പിന്തുണയോടെ കേഴ്‌സർ വലിയ മുന്നേറ്റം നടത്തി. ബിസിനസ് അവർ അതിവേഗം വികസിപ്പിക്കുകയും ഏകദേശം 2.6 ബില്യൺ ഡോളറിന്റെ വാർഷിക എന്റർപ്രൈസ് വരുമാനം വിൽപ്പനയോടൊപ്പം നേടുകയും ചെയ്തു.

ഗ്രോക്ക് ചാറ്റ്‌ബോട്ട് നിർമ്മാതാക്കളായ xAI-ക്ക് ഈ ഏറ്റെടുക്കൽ ഒരു വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കമ്പനി കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌പേസ്എക്‌സുമായി ലയിച്ചിരുന്നു. എന്നാൽ എഐ കോഡിങ് രംഗത്ത് ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയെക്കാൾ xAI പിന്നിലായിരുന്നു. കേഴ്‌സറിലൂടെ മസ്‌കിന്റെ കമ്പനിക്ക് ഈ രംഗത്ത് അതിവേഗം മുന്നേറാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. നൂതന എഐ മോഡലുകൾ വികസിപ്പിക്കാൻ ആവശ്യമായ വലിയ കമ്പ്യൂട്ടിങ് ശേഷി ഈ ഏറ്റെടുക്കലിലൂടെ കേഴ്‌സർ ടീമിന് ലഭിക്കുകയും ചെയ്യും.