മുംബൈ: ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇനി കൂടുതൽ തുക ചെലവിടേണ്ടി വന്നേക്കാം. സ്മാർട്ട്‌ഫോണുകളുടെ വില വൈകാതെ ശരാശരി 15 ശതമാനംവരെ കൂടിയേക്കാമെന്ന് റിപ്പോർട്ട്. മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനയാണ് ഇതിനു കാരണം. രാജ്യത്ത് ഇരുനൂറോളം വ്യത്യസ്ത മോഡൽ ഫോണുകൾ വിൽക്കുന്നുണ്ട്. ഇതിൽ എൺപതോളം മോഡലുകൾക്ക് വില കൂടിയേക്കാമെന്ന് കൗണ്ടർ പോയിന്റ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ-ജൂൺ കാലയളവിൽ വിലവർധന നടപ്പാക്കിയേക്കാം. പുതിയ ഫോണുകൾ അവതരിപ്പിക്കുന്നതിനു വരുന്ന അധികചെലവും വിലവർധനയ്ക്കു കാരണമാകുന്നതായി കൗണ്ടർ പോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പഥക് വ്യക്തമാക്കി. 15,000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് മെമ്മറിയുടെ വിലയിൽ 20 ശതമാനംവരെ വർധനയുണ്ടായിട്ടുണ്ട്. പല കമ്പനികളും ഫോണുകളുടെ ഫീച്ചറുകൾ കുറച്ച് വിലവർധന ഒഴിവാക്കാൻ ശ്രമിക്കുണ്ട്. മെമ്മറി 128 ജി.ബി.യിൽനിന്ന് 64 ജി.ബി.യായി കുറയ്ക്കാൻ കമ്പനികൾ ഒരുങ്ങുന്നതായി ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ (ഐ.സി. ഇ.എ.) സൂചിപ്പിക്കുന്നു.
Content Highlights: Average smartphone prices projected to rise by 15%, Global memory chip cost surge is the primary driver for price hikes., Impact primarily affects mid-range and budget models under ₹15,000
Published: 15 Apr 2026, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented