ഡാറ്റാ സംഭരണ രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് സീഗേറ്റ് ടെക്‌നോളജി പുതിയതും നവീകരിച്ചതുമായ സ്റ്റോറേജ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സീഗേറ്റ്, ലാസി (LaCie) എന്നീ രണ്ട് ബ്രാൻഡുകൾക്ക് കീഴിലായി പുറത്തിറക്കിയ ഈ ഉൽപ്പന്നങ്ങൾ ദൈനംദിന ഉപയോഗത്തിനും എഐ അധിഷ്ഠിതമായ ക്രിയേറ്റീവ് വർക്ക്‌ഫ്ലോകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീഗേറ്റ് വൺ ടച്ച് ഡെസ്‌ക്‌ടോപ്പ് എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ്, ലാസി 8ബിഗ് പ്രോ5 മൾട്ടി-ബേ ആർഎഐഡി (RAID) സൊല്യൂഷൻ എന്നിവയാണ് ഈ പുതിയ നിരയിലെ പ്രധാന ആകർഷണങ്ങൾ.
പ്രധാന ഉൽപ്പന്നങ്ങളുടെ സവിശേഷതകൾ:
-
- സീഗേറ്റ് വൺ ടച്ച് ഡെസ്‌ക്‌ടോപ്പ് ഹാർഡ് ഡ്രൈവ്: ഇൻഡസ്ട്രിയിലെ ഏക ബസ് പവേർഡ് യുഎസ്ബി സി സൗകര്യമുള്ള ഇത് പ്രത്യേക പവർ അഡാപ്റ്ററുകൾ ഇല്ലാതെ ഒറ്റ യുഎസ്ബി സി കേബിൾ വഴി പ്രവർത്തിക്കും. 8 ടിബി, 20 ടിബി, 24 ടിബി എന്നീ വമ്പൻ സ്റ്റോറേജ് ശേഷികളിലാണ് ഇത് ലഭ്യമാകുന്നത്. നിലവിൽ ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവ വഴി 49,999 രൂപ എംആർപി നിരക്കിൽ ഈ ഉൽപ്പന്നം വാങ്ങാൻ സാധിക്കും.
- ലാസി 8ബിഗ് പ്രോ5: മൾട്ടി-സ്ട്രീം 4കെ/8കെ വീഡിയോ എഡിറ്റിംഗ് നടത്തുന്നവർക്കും, വലിയ ആർഎഡബ്ല്യു (RAW) ഇമേജ് ലൈബ്രറികൾ കൈകാര്യം ചെയ്യുന്ന ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 32 ടിബി മുതൽ 256 ടിബി വരെ സ്കെയിൽ ചെയ്യാവുന്ന ഈ സ്റ്റോറേജിന് 2800 എംബി/സെക്കൻഡ് വേഗതയാണുള്ളത്. ഈ ഉൽപ്പന്നം ഉടൻ തന്നെ വിപണിയിൽ എത്തുന്നതാണ്.
കൂടാതെ, ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കായി തണ്ടർബോൾട്ട് 5 പിന്തുണ, സുരക്ഷയ്ക്കായി ഓട്ടോ ബാക്കപ്പ് സോഫ്റ്റ്‌വെയറായ ടൂൾകിറ്റ്, റെസ്‌ക്യു ഡാറ്റ റിക്കവറി സർവീസ് എന്നിവയും ഈ ഉൽപ്പന്നങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉപയോഗിക്കാൻ ലളിതമായതും എളുപ്പത്തിൽ വിപുലീകരിക്കാൻ കഴിയുന്നതും അടുത്ത തലമുറയിലെ എഐ (AI) ആവശ്യങ്ങൾക്ക് അനുയോജ്യവുമായ സ്റ്റോറേജാണ് ഉപഭോക്താക്കൾ ഇന്ന് ആഗ്രഹിക്കുന്നതെന്ന് സീഗേറ്റിലെ എഡ്ജ് ഐഒടി വൈസ് പ്രസിഡൻ്റ് ലാൻസ് ഒഹാര വ്യക്തമാക്കി. ഉയർന്ന ശേഷിയും വിശ്വാസ്യതയും ഉറപ്പുനൽകുന്ന ഈ ഉൽപ്പന്നങ്ങൾ ഉപഭോക്താകൾക്ക് ഡാറ്റ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും.
Content Highlights: Seagate Technology has launched advanced Seagate and LaCie storage products in India, including the One Touch Desktop HDD and the high-speed LaCie 8big Pro5, specifically designed to power creative workflows and AI-driven data demands.
Published: 22 May 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented