കണ്ടന്റ് ക്രിയേറ്റർമാരുടെ ആവശ്യങ്ങൾ മുൻനിർത്തി സാൻഡിസ്‌ക് പുതിയ ക്രിയേറ്റർ സീരീസ് പുറത്തിറക്കി. കേരളത്തിലും ഈ പുതിയ സ്റ്റോറേജ് സൊല്യൂഷനുകൾ അവതരിപ്പിച്ചു. മൈക്രോ എസ്ഡി കാർഡ്, എസ്ഡി യുഎച്ച്എസ്-II കാർഡ്, അതിവേഗ യുഎസ്ബി-സി ഫ്‌ലാഷ് ഡ്രൈവുകൾ, ഐഫോണിന് അനുയോജ്യമായ മാഗ് സൈഫ് (MagSafe) എസ്എസ്ഡി, കൂടാതെ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഫോൺ ഡ്രൈവ് എന്നിവയാണ് പുതിയ ക്രിയേറ്റർ സീരീസിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

To advertise here,

ഉയർന്ന റെസല്യൂഷനിലുള്ള വീഡിയോകൾ കൈകാര്യം ചെയ്യുന്നവർക്കും, ജനറേറ്റീവ് എഐ പ്രോജക്റ്റുകൾ ചെയ്യുന്നവർക്കും, വേഗതയേറിയ ക്രിയേറ്റീവ് വർക്ക്ഫ്‌ലോകൾ ആവശ്യമുള്ളവർക്കും ഇവ തികച്ചും അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. കൂടാതെ 4കെ (4K) വീഡിയോകൾ റെക്കോർഡ് ചെയ്യാനും വലിയ ഫയലുകൾ സുരക്ഷിതമായി ബാക്കപ്പ് ചെയ്യാനും ഈ ഉപകരണങ്ങൾ സഹായിക്കുന്നു.

മികച്ച ക്യാമറാ സൗകര്യമുള്ള ഐഫോണുകളിൽ ഉയർന്ന നിലവാരമുള്ള വീഡിയോകൾ ചിത്രീകരിക്കാനാവുമെങ്കിലും സ്റ്റോറേജ് വലിയ പരിമിതിയാവാറുണ്ട്. എന്നാൽ തങ്ങളുടെ പ്രോജക്റ്റുകളും ജോലികളും വളരെ അനായാസമായും സുരക്ഷിതമായി സൂക്ഷിക്കാനും കൈമാറാനും എഡിറ്റ് ചെയ്യാനും സാൻഡിസ്‌ക് ക്രിയേറ്റീവ് സീരീസ് ക്രിയേറ്റർമാർക്ക് ഉപയോഗപ്പെടും. 20,000 രൂപ മുതലാണ് ഈ സീരീസിലെ ഉപകരണങ്ങളുടെ വില ആരംഭിക്കുന്നത്.