ലോകത്തെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് റിയല്‍മി. റിയൽമി സ്മാർട്ഫോൺ വെറും നാല് മിനിറ്റിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാനാവുന്ന 320 വാട്ട് സൂപ്പർസോണിക് ചാർജ് സാങ്കേതിക വിദ്യയാണ് റിയൽമി അവതരിപ്പിച്ചത്. തങ്ങളുടെ ഭാവി സ്മാര്‍ട്ഫോണുകളില്‍ ഈ സാങ്കേതിക വിദ്യ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഏത് ഫോണിലാണ് ഇത് ഉള്‍പ്പെടുത്തുകയെന്ന് റിയല്‍മി വ്യക്തമാക്കിയില്ല.
ചാര്‍ജിങ് വേഗത്തില്‍ റിയല്‍മിയുടെ എതിരാളിയാണ് ഷാവോമി. മുമ്പ് ജിടി സീരീസില്‍ ഫോണില്‍ 240 വാട്ട് ചാര്‍ജിങ് റിയല്‍മി അവതരിപ്പിച്ചിരുന്നു. 300 വാട്ട് ചാര്‍ജിങ് സാങ്കേതിക വിദ്യ റെഡ്മി അവതിരിപ്പിച്ചിരുന്നുവെങ്കിലും ഒരു ഫോണിലും അത് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
നിലവിലുള്ള 240 വാട്ട് ചാര്‍ജിങില്‍ നിന്നാണ് റിയല്‍മി 320 വാട്ട് ചാര്‍ജിങ് വേഗത്തിലേക്ക് ചാടിയത്. എന്നാല്‍ ചാര്‍ജിങ് അഡാപ്റ്ററിന്റെ വലിപ്പത്തില്‍ മാറ്റമൊന്നുമില്ല. ഈ ചാര്‍ജറിന് രണ്ട് യുഎസ്ബി പോര്‍ട്ടുകളുണ്ടാവും. ഇവ ഉപയോഗിച്ച് 150 വാട്ട് വേഗത്തില്‍ റിയല്‍മി ഫോണുകളും 65 വാട്ട് വേഗത്തില്‍ ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യാം.
റിയല്‍മി പങ്കുവെച്ച ഡെമോ വീഡിയോയില്‍ 4420 എംഎഎച്ച് ബാറ്ററി 320 വാട്ട് അഡാപ്റ്റര്‍ ഉപയോഗിച്ച് നാല് മിനിറ്റ് 30 സെക്കന്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്തു. നിലവിലുള്ള അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യകളെ മറികടക്കുന്ന നേട്ടമാണിത്. ഷാവോമിയുടെ 300 വാട്ട് ചാര്ജറില് 4100 എംഎഎച്ച് ബാറ്ററി 5 മിനിറ്റിലാണ് മുഴുവന്‍ ചാര്‍ജ് ചെയ്യാനാവുക.
Content Highlights: Realme 320 watt charger, fastest charging tech, Realme, Xiaomi
Published: 15 Aug 2024, 02:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented