മുംബൈ: വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികള്‍ തമ്മിലും ഇടപാടു നടത്താന്‍ മാത്രമുപയോഗിച്ചിരുന്ന റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) കൂടുതല്‍ മേഖലകളിലേക്ക്. പല ആപ്പുകളിലെ ഡിജിറ്റല്‍ കറന്‍സി ഒറ്റ പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ പുതിയ വാലറ്റ് ഹോള്‍ഡര്‍ ആര്‍ബിഐ ചൊവ്വാഴ്ച പുറത്തിറക്കി. അക്കൗണ്ടില്ലാത്തവര്‍ക്ക് മൊബൈല്‍ നമ്പര്‍ മാത്രം നല്കി പണം അയക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. തുടക്കത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വഴിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുന്നത്.
ഡിജിറ്റല്‍ രൂപയെ കൂടുതല്‍ ജനകീയ മാക്കുന്നതിന് ഡിജിറ്റല്‍ രൂപ മൊബൈല്‍ വാലറ്റിനെ യുപിഐ ആപ്പില്‍ സംയോജിപ്പിക്കുന്ന സൗകര്യവും അവതരിപ്പിച്ചു. എന്‍പിസിഐയുടെ ഭീം പ്ലാറ്റ്ഫോമിലേക്കാണ് ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സിയെ ബന്ധിപ്പിക്കുന്നത്. തുടക്കത്തില്‍ ആക്സിസ്, കനറ ബാങ്കുകളിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
Content Highlights: The Reserve Bank of India (RBI) expanded its retail Digital Rupee (CBDC) by launching a new wallet holder
Published: 09 Oct 2025, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented