തലച്ചോറിന്റെ പ്രവര്‍ത്തനം മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോഎന്‍സെഫലോഗ്രാം അഥവാ EEG സെന്‍സറുകളും ഉപകരണം സംയോജിപ്പിക്കുന്നു.

നിർമിതബുദ്ധി (എഐ)ക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? നിത്യജീവിതത്തിലെ നിസാര കാര്യങ്ങൾക്കുപോലും മിക്കവരും ഇന്ന് എഐ ടൂളുകളുടെ സഹായം തേടാറുണ്ട്. നിലവിലുള്ള പല ജോലികളും എഐ ഏറ്റെടുക്കുന്നതോടെ വ്യാപകമായ തൊഴിൽ നഷ്ടത്തിന് സാധ്യതയുണ്ടെന്ന ആശങ്ക വ്യാപകമാകുന്നുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ ആക്രമണ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതും ആയുധം തിരഞ്ഞെടുക്കുന്നതുമടക്കം എഐ ആണെന്ന വിവരങ്ങൾ പുറത്തുവരുന്നു. അതിനിടെ അവിശ്വസനീയമായ അവകാശവാദവുമായി പുതിയ വെയറബിൾ ഡിവൈസുകൾ അവതരിപ്പിക്കുകയാണ് സ്റ്റാർട്ടപ്പായ Prophetic AI. നിങ്ങൾ കാണുന്ന സ്വപ്‌നങ്ങളെ നിയന്ത്രിക്കാൻ ഈ വെയറബിൾ ഡിവൈസുകൾക്ക് കഴിയുമെന്നാണ് അവകാശവാദം.
Dual, Phase എന്നിങ്ങനെ രണ്ട് വെയറബിൾ ഉപകരണങ്ങളാണ് Prophetic AI അവതരിപ്പിച്ചിട്ടുള്ളത്. നിങ്ങൾ സ്വപ്നം കാണുന്ന രീതിതന്നെ മാറ്റാൻ കഴിവുള്ളതാണ് ഇവയെന്ന് കമ്പനി അവകാശപ്പെടുന്നു. തലയിൽ ധരിക്കുന്ന ബാൻഡിന്റെ രൂപത്തിലുള്ളതാണ് ഡിവൈസുകൾ. അതിൽ ഒരു വയറും ഘടിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഡിസൈൻ അനുസരിച്ച് കാഴ്ചയിൽ രണ്ട് ഉപകരണങ്ങളും സമാനമാണ്. സ്വപ്നം കാണുകയാണെന്ന തിരിച്ചറിവോടെ കാണുന്ന ലൂസിഡ് സ്വപ്നങ്ങൾ ഉത്തേജിപ്പിക്കാൻ ഈ ഉപകരണങ്ങൾക്ക് കഴിയും എന്നാണ് അവകാശവാദം.
ഈ ഉപകരണങ്ങൾ സുരക്ഷിതമായ അൾട്രാസോണിക് ഊർജ്ജം നെറ്റിയിലൂടെ പ്രീഫ്രണ്ടൽ കോർട്ടെക്‌സിലേക്ക് അയച്ച് ഫ്രണ്ടോപാരിയൽ നെറ്റ്‌വർക്ക് സജീവമാക്കുമെന്ന് കമ്പനി പറയുന്നു. ഈ നെറ്റ്‌വർക്ക് സാധാരണയായി സ്വപ്നം കാണുന്ന സമയത്ത് നിഷ്‌ക്രിയമായിരിക്കും. ഈ നെറ്റ്‌വർക്കിനെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്വപ്നങ്ങളെ കൂടുതൽ ലൂസിഡ് അവസ്ഥയിലേക്ക് നയിക്കാൻ ഉപകരണം സഹായിക്കുമെന്ന് Prophetic അവകാശപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനം മനസിലാക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോഎൻസെഫലോഗ്രാം അഥവാ EEG സെൻസറുകളും ഉപകരണം സംയോജിപ്പിക്കുന്നു. ഇലോൺ മസ്‌കിന്റെ ന്റെ ന്യൂറാലിങ്കും അവരുടെ ബ്രെയിൻ ഇംപ്ലാന്റ് ചിപ്പുകളിൽ EEG സെൻസറുകൾ ഉപയോഗിക്കുന്നുണ്ട്.
ഉറക്കത്തിൽ പ്രീഫ്രണ്ടൽ കോർട്ടെക്‌സിനെ ലക്ഷ്യം വെക്കുന്ന ഉപകരണം സൈദ്ധാന്തികമായി ലൂസിഡ് സ്വപ്‌നങ്ങൾക്ക് പ്രേരണ നൽകാനും സ്വപ്നം ഓർത്തെടുക്കാനും, വ്യക്തതയും നിയന്ത്രണവും മെച്ചപ്പെടുത്താനും അനുവദിക്കും എന്നാണ് അവകാശവാദം. ഇത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
Prophetic Dual ഉപകരണത്തിന്റെ വില 449 ഡോളർ (ഏകദേശം 43,200 രൂപ) എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷാവസാനം ഇതിന്റെ ഷിപ്പിങ് ആരംഭിക്കും, അതേസമയം Prophetic Phase ന്റെ വില 1,299 ഡോളർ (ഏകദേശം 1,22,000 രൂപ) ആയിരിക്കും, ഇത് 2027 ന്റെ പകുതിയോടെ ഷിപ്പിങ് ആരംഭിക്കും എന്നാണ് കമ്പനി പറയുന്നത്.
Content Highlights: Prophetic AI is launching wearables to induce lucid dreaming via ultrasonic energy., Devices target the prefrontal cortex during REM sleep to trigger awareness., The Prophetic Dual is priced at $449 and ships in late 2026., The technology utilizes tFUS and EEG sensors to monitor and influence brain activity., Clinical validation of the technology remains unproven.
Published: 25 Apr 2026, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented